HOME
DETAILS
MAL
ജൈവപച്ചക്കറികൃഷി വിളവെടുപ്പ് നടത്തി
backup
January 11 2017 | 05:01 AM
പരപ്പനങ്ങാടി: സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ സ്കൂളിലെ സ്കൗട്ട് ആന്‍ഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് പി.ഒ അഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. പയര്‍, വെണ്ട, പാവക്ക, ചിരങ്ങ, തക്കാളി, ചീര, മത്തന്‍, പടവലം തുടങ്ങിയ വിവിധയിനം പച്ചക്കറികളാണ് തോട്ടത്തില്‍ കൃഷി ചെയ്തത്.
ആദ്യ വിളവെടുപ്പില്‍ തന്നെ നൂറുമേനി ലഭിച്ചതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികളും അധ്യാപകരും. ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ ലത്തീഫ് മദനി, കൃഷ്ണന്, എച്ച്.എം ദാസന് മാസ്റ്റര്‍, ജയിംസ്, ഷംസുദ്ദീന്, ഷക്കീല, മമ്മുദു മാളിയേക്കല്‍ പങ്കെടുത്തു. വിളവെടുത്ത പച്ചക്കറികള്‍ സ്കൂള്‍ ഉച്ചഭക്ഷണത്തിന്ന് തന്നെ ഉപയോഗിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."