അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനം; അഞ്ച് യു.എ.ഇ നയതന്ത്രജ്ഞര്‍ കൊല്ലപ്പെട്ടു
കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് യു.എ.ഇ നയതന്ത്രജ്ഞരടക്കം 11 പേര്‍ കൊല്ലപ്പെട്ടു. മറ്റു 17 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
മാനുഷിക, വിദ്യാഭ്യാസ, വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പോയവരാണ് കൊല്ലപ്പെട്ടതെന്ന് എമിറേറ്റ് ന്യൂസ് ഏജന്‍സിയായ വാവ് റിപ്പോര്‍ട്ട് ചെയ്തു.
പ്രവിശ്യാ ഗവര്‍ണറെ നയതന്ത്രജ്ഞര്‍ സന്ദര്‍ശിക്കുന്ന വേളയിലാണ് സ്‌ഫോടനം നടന്നത്. ഇതടക്കം മൂന്നു നഗരങ്ങളിലാണ് ഇന്നലെ മുതല്‍ സ്‌ഫോടനം നടന്നത്. അമ്പതിലേറപ്പേര്‍ മരിക്കുകയും 100 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ജനങ്ങളെ സഹായിക്കാന്‍ ശ്രമിക്കുന്നവര്‍ക്കു നേരെ ബോംബിടുകയും കൊല്ലുകയും ചെയ്യുന്നതിന് ഒരു ന്യായീകരണവുമില്ലെന്ന് ദുബായ് ഭരണാധികാരി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ത്തൂം പ്രതികരിച്ചു.
ഇവരുടെ മരണത്തില്‍ ദു:ഖം പ്രകടിപ്പിച്ച് യു.എ.ഇയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മൂന്നുദിവസം പതാക പകുതി താഴ്ത്തിക്കെട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."