അനധികൃത അധ്യാപക നിയമനം: വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര് ഫയല്‍ ചെയ്തു
മൂവാറ്റുപുഴ: പാമ്പാക്കുട എം.ടി.എം എച്ച്.എസ്.എസ് എയ്ഡഡ് സ്കൂള്‍ മാനേജര്‍ എബ്രാഹം കോനാട്ട്, ഹെഡ്മിസ്ട്രസ്സ് ലൗലി ജോസഫ്, ഡി.ഇ.ഒ പി.കെ ദേവി എന്നിവരെ പ്രതികളാക്കി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര് ഫയല്‍ ചെയ്തു.
സ്കൂളില്‍ കൃത്രിമമായി അധിക തസ്തിക സൃഷ്ടിച്ച് അധ്യാപക നിയമനം നടത്തി അധ്യാപകര്‍ക്ക് അനര്‍ഹമായ നേട്ടവും സര്‍ക്കാരിന് അതുവഴി സാമ്പത്തിക നഷ്ടവും ഉണ്ടാക്കിയതിനാണ് എഫ്.ഐ.ആര്.പാമ്പാക്കുടയുള്ള സുമ മോന്‍സി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്കിയ ഹര്‍ജിയെത്തുടര്‍ന്ന് ത്വരിതാന്വേഷണം നടത്തിയിരുന്നു. സ്കൂളിന്റെ ചുമതലയുള്ള ഒന്നും രണ്ടും പ്രതികള്‍ ഗൂഢാലോചന നടത്തി സ്കൂള്‍ രേഖകളില്‍ തിരുത്തല്‍ വരുത്തി വിദ്യാര്‍ഥികളുടെ എണ്ണം കൂട്ടി കാണിച്ച് അതുവഴി ഡിവിഷനുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും അത് പരിശോധിക്കുന്നതിന് ഉത്തരവാദികയായ ഡി.ഇ.ഒ തസ്തിക അനുവദിക്കുന്നതിനുള്ള സര്‍ക്കാര്‍ ചട്ടങ്ങള്‍ യഥാവിധി പരിശോധിക്കാതെ അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത് അഴിമതി നിരോധന വകുപ്പിന്റെ പരിധിയില്‍ വരും.
23 ക്ലാസ് മുറികള്‍ മാത്രമുള്ള പാമ്പാക്കുട എം.ടി.എം സ്കൂളില്‍ 19 ഡിവിഷനുകളേ അനുവദിക്കാന്‍ പാടുള്ളു. അന്വേഷണത്തില്‍ മൂന്ന് ഡിവിഷനും മൂന്ന് തസ്തികകളും അധികമായി അനുവദിച്ച് സ്കൂള്‍ പ്രവര്‍ത്തിക്കുന്നതും വിജിലന്‍സ് കേസ് എടുക്കുന്നതിന് ഇടയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."