ഗെയില്‍ വാതക പൈപ്പ് ലൈന്‍: അധികൃതരുടേത് ധിക്കാരപരമായ സമീപനം: വി.എം ഉമ്മര്‍ മാസ്റ്റര്‍
താമരശേരി: വാതക പൈപ്പ് ലൈന്‍ സര്‍വേയുമായി ബന്ധപ്പെട്ട് ഗെയില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത് ധിക്കാരപരമായ സമീപനമാണെന്നു മുസ്്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വി.എം ഉമ്മര്‍ മാസ്റ്റര്‍ പ്രസ്താവിച്ചു.
സര്‍വേയ്‌ക്കെതിരേ രംഗത്തുവന്ന സമരക്കാരെ ബലമായി അറസ്റ്റു ചെയ്ത് പൊലിസ് ഭീകരാന്തരീക്ഷമുണ്ടാക്കുകയാണ്. നോട്ടിഫൈ ചെയ്യാത്ത ഭൂമിയില്‍ സര്‍വേ ചെയ്യുന്നതിനു കോടതിയുടെ സ്റ്റേ നിലനില്‍ക്കെ ഉദ്യോഗസ്ഥര്‍ അതു ലംഘിക്കുകയാണ്.
നേരത്തെ 14 സമരനേതാക്കള്‍ക്കെതിരേ ആര്‍.ഡി.ഒ 107-ാം വകുപ്പു പ്രകാരം ചാര്‍ജ് ചെയ്ത് സമരഭൂമിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ തന്ത്രപൂര്‍വം മാറ്റി നിര്‍ത്തി.
കഴിഞ്ഞ ദിവസം സ്ത്രീകളും കുട്ടികളുമടങ്ങുന്ന മുപ്പതോളം പേരെ വീണ്ടും അറസ്റ്റു ചെയ്തു.
വാതക പൈപ്പ്‌ലൈനിന് എതിരല്ലെന്നും ജനവാസ കേന്ദ്രങ്ങളിലൂടെ പൈപ്പ്‌ലൈന്‍ കൊണ്ടുപോവുന്ന അലൈന്‍മെന്റില്‍ മാറ്റം വരുത്തണമെന്നുമുള്ള ന്യായമായ ആവശ്യത്തെ തുടക്കം മുതല്‍ ബന്ധപ്പെട്ടവര്‍ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."