കെ.ജി.ഒ.യു സംസ്ഥാന സമ്മേളനം ഇന്ന് മുതല്‍
തിരുവനന്തപുരം: കേരളത്തിലെ ഗസറ്റഡ് ജീവനക്കാരുടെ സംഘടനയായ കെ.ജി.ഒ.യുവിന്റെ മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന 31-ാം സംസ്ഥാന സമ്മേളനം ഇന്നാരംഭിക്കും. തിരുവനന്തപരം പഞ്ചായത്ത് അസോസിയേഷന് ഹാളില്‍ രാവിലെന്് കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്റ് സി രാജന്‍പിള്ള പതാക ഉയര്‍ത്തും. തുടര്‍ന്ന് നിലവിലുള്ള സംസ്ഥാന കൗണ്‍സില്‍ യോഗം നടക്കും.
പ്രവര്‍ത്തന റിപ്പോര്‍ട്ട് സംഘടനാ ജനറല്‍ സെക്രട്ടറി എസ് അജയനും വരവ് ചെലവ് കണക്ക് ട്രഷറര്‍ എം.ആര് അബ്ദുല്‍ സലാമും അവതരിപ്പിക്കും. നാളെ രാവിലെ 10.30 ന് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കുന്നതും 11.30 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഘടനാ ശാക്തീകരണം-2017 ന്റെ സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി. പ്രസിഡന്റ് വി.എം സുധീരന് നിര്‍വ്വഹിക്കും.
എം.എല്‍.എമാരായ കെ.സി ജോസഫ്, വി.ഡി സതീശന്, വി.എസ് ശിവകുമാര്‍, വി.റ്റി ബല്‍റാം, എം വിന്‍സെന്റ്, കെ.എസ് ശബരീനാഥന് എന്നിവരും കോണ്‍ഗ്രസ് നേതാക്കളായ എം.എം. ഹസ്സന്, കെ ബാബു, തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്, പി.സി വിഷ്ണുനാഥ്, എം ലിജു, രാജ്മോഹന്‍ ഉണ്ണിത്താന്, ബിന്ദുകൃഷ്ണ, നെയ്യാറ്റിന്‍കര സനല്‍, ആര്. ചന്ദ്രശേഖരന് തുടങ്ങിയവരും വിവിധ സമ്മേളന പരിപാടികളില്‍ പങ്കെടുക്കും. ശനിയാഴ്ച ചേരുന്ന സമാപന സമ്മേളനം കെ മുരളീധരന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."