HOME
DETAILS
MAL
മാനസിക സമ്മര്‍ദം ഹൃദയത്തിന്റെ ആരോഗ്യം കവരും
backup
January 12 2017 | 22:01 PM
ന്യൂഡല്‍ഹി: മാനസിക സമ്മര്‍ദം ഹൃദ്രോഗങ്ങള്‍ക്കും ഹൃദയാഘാതത്തിനും വഴിവക്കുമെന്ന് മുന്നറിയിപ്പ്. ദി ലാന്‍സെറ്റ് എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് അമിത മാനസിക സമ്മര്‍ദം ഹൃദയത്തിന്റെ ആരോഗ്യത്തെ കവര്‍ന്നെടുക്കുമെന്ന ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. സമ്മര്‍ദം തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കും. മജ്ജയില്‍ വെളുത്ത രക്താണുക്കളുടെ ഉല്പാദനം വര്‍ധിപ്പിക്കാനും കാരണമാകും.
ഇത് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും തുടര്‍ന്ന് ഹൃദയാരോഗ്യത്തിന് ദോഷകരമാകുമെന്നുമാണ് മുന്നറിയിപ്പു നല്‍കുന്നത്.
സാമൂഹിക സാഹചര്യങ്ങള്‍ വഴിയുണ്ടാകുന്ന മാനസിക സമ്മര്‍ദവും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്. 293 രോഗികളെ നിരീക്ഷിച്ചാണ് ഈ നിഗമനത്തില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."