പോളണ്ടിലെ യു.എസ് സേനാവിന്യാസം ഭീഷണിയെന്ന് റഷ്യ
മോസ്‌കോ: പോളണ്ടില്‍ വിന്യസിച്ചിരിക്കുന്ന യു.എസ് സേന തങ്ങള്‍ക്ക് ഭീഷണിയാണെന്ന് റഷ്യ. നാറ്റോ സഖ്യരാജ്യമായ പോളണ്ടിലേക്ക് 3,000 സൈനികരെ കൂടി യു.എസ് അയച്ചിരിക്കുന്നത് രാജ്യ താല്‍പര്യത്തിന് ഭീഷണിയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുട്ടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി. റഷ്യയുടെ അതിര്‍ത്തിയില്‍ സൈനിക വിന്യാസം നടത്തുന്ന മൂന്നാമത്തെ രാജ്യമാണ് യു.എസ് എന്ന് ദിമിത്രി ഓര്‍മിപ്പിച്ചു.
അമേരിക്കന്‍ നടപടി യൂറോപ്പിന്റെ സുരക്ഷക്ക് ഭീഷണിയാണെന്ന് റഷ്യന്‍ ഉപവിദേശകാര്യ മന്ത്രി അലക്‌സി മെച്ച്‌കോവും അഭിപ്രായപ്പെട്ടു. റഷ്യയില്‍ നിന്നുള്ള ഭീഷണി നേരിടാനാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കൂടുതല്‍ സേനയെ കിഴക്കന്‍ യൂറോപ്പിലെ സഖ്യരാജ്യമായ പോളണ്ടിലേക്ക് അയച്ചത്.
റഷ്യയുടെ അക്രമോത്സുകമായ വിദേശനയം തങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്നതായി യൂറോപ്പിലെ നാറ്റോ സഖ്യ രാജ്യങ്ങള്‍ ആശങ്കയുയര്‍ത്തിയതിനോടുള്ള പ്രതികരണമായിരുന്നു ഓബാമയുടെ നടപടി. ഇതോടൊപ്പം ടാങ്ക് ഉള്‍പ്പെടെയുള്ള കവചിത വാഹനങ്ങളും പടക്കോപ്പുകളും അമേരിക്ക പോളണ്ടിലേക്ക് എത്തിച്ചിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇത്രയധികം സൈനികരെ യു.എസ് മേഖലയില്‍ വിന്യസിക്കുന്നത്. തങ്ങളുടെ അതിര്‍ത്തിയോട് ചേര്‍ന്ന് റഷ്യ സൈനിക വിന്യാസം നടത്തുന്ന സാഹചര്യത്തില്‍ യു.എസ് സൈന്യം അത്യന്താപേക്ഷിതമാണെന്നായിരുന്നു അണ്ടര്‍ സെക്രട്ടറിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."