റേഷന്‍കാര്‍ഡ്: ജില്ലയില്‍ ഇതുവരെ 1,90,941 പരാതികള്‍; 5,804 അനര്‍ഹര്‍
മലപ്പുറം: ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരടു മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹമായി കയറിക്കൂടിയവരുടെ എണ്ണം അയ്യായിരം കടന്നു. ജില്ലയിലെ വിവിധ താലൂക്കുകളിലായി 5,804 പേര്‍ അനര്‍ഹമായി പട്ടികയില്‍ ഇടംപിടിച്ചതായാണ് ഇന്നലെവരെ കണ്ടെത്തിയത്.
അനര്‍ഹമായി പട്ടികയില്‍ ഇടംപിടിച്ച 1,576 പേര്‍ക്കെതിരേ നടപടി സ്വീകരിച്ചു. എല്ലാ താലൂക്കുകളിലും പരിശോധന തുടരും. ദേശീയ ഭക്ഷ്യഭദ്രതാ നിയമം സംസ്ഥാനത്തു നടപ്പാക്കുന്നതിന്റെ ഭാഗമായി 2016 ഒക്ടോബര്‍ 20നാണു കരട് മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചത്. പട്ടികയിന്മേലുള്ള പരാതികളും ആക്ഷേപങ്ങളും സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു. കരട് മുന്‍ഗണാ പട്ടികയെക്കുറിച്ച് ലഭിച്ച 4,154 പരാതികള്‍ ഉള്‍പ്പെടെ 1,90,941 പരാതികളാണ് ജില്ലയില്‍ ലഭിച്ചത്. പരാതികള്‍ സംബന്ധിച്ച മുഴുവന്‍ കൂടിക്കാഴ്ചകളും പൂര്‍ത്തിയായതായി ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."