ജലജന്യ രോഗങ്ങള്‍ക്കെതിരേ ജാഗ്രത വേണം: ഡി.എം.ഒ
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന സാഹചര്യത്തില്‍ ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനും ജലജന്യരോഗങ്ങളും ഭക്ഷ്യവിഷബാധയും തടയുന്നതിനുമായി പൊതുജനങ്ങളും ഭക്ഷ്യവില്‍പ-വിതരണ കേന്ദ്രങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ നാരായണ നായ്ക് മുന്നയിയിപ്പ് നല്‍കി.
ഭക്ഷണ വില്‍പന ശാലകളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം നന്നായി തിളപ്പിക്കുക, കൈകഴുകുന്നതിന് സോപ്പോ ലോഷനോ നല്‍കുക, പഴകിയ ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക, കുടിവെള്ളവും ആഹാരസാധനങ്ങളും അടച്ചു സൂക്ഷിക്കുക, ഈച്ചശല്യം ഒഴിവാക്കുന്നതിനായി ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുകയും പെസ്റ്റ് ഫ്‌ളാഷ് പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുക, ഹോട്ടല്‍, ബേക്കറി തൊഴിലാളികളുടെ ശുചിത്വനിലവാരം ഉറപ്പു വരുത്തുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
പകര്‍ച്ചവ്യാധികള്‍ ബാധിച്ചവരെ ജോലിക്ക് നിയോഗിക്കരുത്. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനുശേഷം മാത്രമേ ഉപയോഗിക്കാവൂ.
സ്ഥാപനത്തില്‍ ഉïാകുന്ന മാലിന്യങ്ങള്‍ അതാത് ദിവസം തന്നെ സുരക്ഷിതമായി നീക്കം ചെയ്യണം. ഹരിതപെരുമാറ്റച്ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് കവറുകളില്‍ ഭക്ഷണസാധനങ്ങള്‍ നല്‍കുന്നത് ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ഹോട്ടലുകളോ, ഭക്ഷ്യവിതരണകേന്ദ്രങ്ങളോ സംബന്ധിച്ച് പരാതികള്‍ ഉïെങ്കില്‍ 04972700194 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."