HOME
DETAILS

അരി വില കുതിച്ചതോടെ റേഷനരി മാഫിയ സംഘം പിടിമുറുക്കുന്നു

  
backup
January 13 2017 | 02:01 AM

%e0%b4%85%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8


പുതുനഗരം: അരി വില കുതിച്ചതോടെ റേഷനരി മാഫിയ സംഘം പിടിമുറുക്കുന്നു. ബുധനാഴ്ച്ച കൊടുവായൂര്‍ പിട്ടുപീടികയിലെ കാര്‍ഗില്‍ ബസ്റ്റോപ്പിനുത്തുള്ള പുതീയ കെട്ടിടത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ റൈഡില്‍ റേഷനരികടത്തുന്ന സംഘത്തിനു പുറകില്‍ അന്തര്‍ സംസ്ഥാന ബന്ധമെന്ന് അധികൃതര്‍കണ്ടെത്തിയിരുന്നു. ഒറീസ, തെലുങ്കാന, ജൈപൂര്‍, മാണ്ഡ്യ എന്നീ പ്രദേശങ്ങളിലെ വിലാസമുള്ള ഫൂഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സീലുകള്‍ ഉള്ള ചാക്കുകളാണ് കൊടുവായൂരില്‍ കണ്ടെത്തിയതെന്ന് ചിറ്റൂര്‍ ടി.എസ്.ഒ മനോജ് പറഞ്ഞു.
എഫ്.സി.ഐ ചാക്കുകളിലായി എത്തിക്കുന്ന റേഷനരി ഈഗിള്‍ ബ്രാന്റിലാക്കി മാര്‍ക്കറ്റുകളില്‍ വിതരണം നടത്തുന്ന സംവിധാനമാണ് കൊടുവായൂരില്‍ കണ്ടെത്തിയത്. ഇതിനുസമാനമായ രീതിയില്‍ മീനാക്ഷിപുരത്ത് മൂന്ന് തവണയും, ചിറ്റൂരില്‍ രണ്ടുതവണയും, കൊടുവായൂരില്‍ നാല് തവണയും അധികൃതര്‍ അരി പിടികൂടിയിരുന്നു.ടയിന്‍മാര്‍ഗ്ഗം കൊണ്ടുവരുന്ന റേഷനരിയും ഗോതമ്പുംഎഫ്.സി.ഐ ഗോഡൗണുകളില്‍ നിന്നും റേഷന്‍ ഡിപ്പോകളിലേക്ക് കൊണ്ടുപോകുന്നതിനിടെ മറിച്ചുവില്‍പന നടത്തനാാണ് രഹസ്യകേന്ദ്രങ്ങളിലേക്ക് കൊണ്ടുവരുന്നത്.
11 രൂപക്ക് വാങ്ങുന്ന റേഷനരി പോളീഷ് ചെയ്ത് പുത്തന്‍ചാക്കുകളിലാക്കി 30 മുതല്‍ 34 രൂപക്കുവരെയാണ് മാര്‍ക്കറ്റുകളില്‍ വില്‍പന നടത്തുന്നത്. പച്ചരിയാണ് വ്യാപകമായി വില്‍പന നടക്കുന്നത്. ഗോതമ്പും ഇതേരീതിയില്‍ രഹസ്യകേന്ദ്രങ്ങളിലെത്തിച്ച് വില്‍പന നടത്തുന്ന സംഘങ്ങള്‍ സജീവമായിട്ടുണ്ട്.തമിഴ്‌നാട്ടില്‍ ഇത്തരം റേഷനരി കടത്തുകാര്‍ക്കെതിരെ ഗുണ്ടാനിയമമനുസരിച്ച് നടപടിയെടുക്കൂബോള്‍ കേരളത്തില്‍മാത്രം ചെറിയ പിഴയീടാക്കി വിടുന്ന അവസ്ഥയാണുള്ളതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ ജില്ലയില്‍ റേഷനരി കടത്തുമായി പിടിയിലായവര്‍ക്കെതിരേ ഗുണ്ടാനിയമമനുസരിച്ച് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  an hour ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  2 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  4 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  5 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  5 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  6 hours ago