ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍ ഡോ. ഫസല്‍ നെട്ടൂര്‍
മരട്: 'മഴയെത്തും മുമ്പെ' മരടില്‍ മുന്നൊരുക്കം. മരട് നഗരസഭയുടെ നേതൃത്വത്തിലുളള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. കാനകളും തോടുകളും തന്നെയാണ് ഇവിടെയും വില്ലന്‍മാര്‍. മുപ്പത്തി മൂന്ന് വാര്‍ഡുകളിലും ഏകദേശം എണ്‍പത് ശതമാനത്തോളം മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത നന്ദകുമാര്‍ അറിയിച്ചു.
മഴക്കല രോഗപ്രതിരോധ ബോധവല്‍ക്കരണവും പ്രതിരോധ മരുന്നുവിതരണവും വിവിധ വകുപ്പുകളുടെ സഹകണത്തോടെ ഈ വര്‍ഷവും നടത്തുമെന്നും അവര്‍ പറഞ്ഞു.തൊഴിലുറപ്പ് പദ്ധതി പ്രകാരം മുപ്പത്തിമൂന്ന് വാര്‍ഡുകളിലേക്കായി 45 ലക്ഷം രൂപയും കൂടാതെ ഓരോ വാര്‍ഡിലേക്കും എഴുപത്തയ്യായിരം രൂപയുമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭ ചിലവഴിക്കുന്നത്. നഗര സഭയിലെ എല്ലാ വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി കൗസിലര്‍മാര്‍ പറയുന്നു.
അശാസ്ത്രീയമായ കാനകളുടെ നിര്‍മാണവും മഴവെള്ളം ഒലിച്ചുപോകേണ്ട കാനയിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യങ്ങളും മറ്റു ഗൃഹ മാലിന്യങ്ങളും നിക്ഷേപിക്കുന്നതും കാനകളിലെ നീരൊഴുക്ക് തടസ്സപ്പെടുന്നതിനും മാലിന്യങ്ങള്‍ കെട്ടികിടന്ന് അഴുക്കുന്നതിനും കാരണമാകുന്നു. ഇത് തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം. തുറന്ന് കിടക്കുന്ന കാനകളാണ് മറ്റൊരു പ്രശ്‌നം. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു ഖര മാലിന്യങ്ങളും നിക്ഷേപിക്കുന്നതിനുള്ള സ്ഥലമായി മാറുകയാണ് തുറന്ന കാനകള്‍. ഇത് മൂലം ഇത്തരം കാനകളില്‍ കൊതുക് വളരുന്നതിനും വെള്ളം കെട്ടി കിടന്ന് ദുര്‍ഗന്ധവും പരിസര മലിനീകരണവും പകര്‍ച്ച രോഗ ഭീതിയും മൂലവും പ്രദേശവാസികള്‍ ബുദ്ധിമുട്ടിലാകുന്നു. കൊതുക് നശീകരണത്തിന് ഫോഗിംങ്ങും മരുന്ന് തളിക്കലും തുടരുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.
ലക്ഷങ്ങള്‍ ചിലവഴിച്ചു നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കേവലം ഒരു താല്കാലിക നടപടി മാത്രമായി മാറുന്ന കാഴ്ചയാണ് പലപ്പോഴും കാണുന്നത്.
ശുചീകരണം നടത്തിയ തോടുകളും കാനകളും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മാലിന്യങ്ങള്‍ നിറഞ്ഞ് പൂര്‍വ്വ സ്ഥിതിയിലാവുകയാണ് പലപ്പോഴും ഇവിടെ.ഖരമാലിന്യ നിക്ഷേപത്തിനും സംഭരണത്തിനും സംസ്‌കരണത്തിനും സ്ഥിരമായ സംവിധാനമൊരുക്കുകയാണ് പരിഹാരം.
ഓരോ വാര്‍ഡിലും നിശ്ചിത സ്ഥലങ്ങളില്‍ ഇതിനായി സംഭരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം.മഴക്കാലമെത്തും മുമ്പേ റോഡുകളുടെ നിര്‍മ്മാണവും അറ്റകുറ്റപണികളും ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. എങ്കിലും കാനയില്ലാത്തത് മൂലം മരടിലെയും നെട്ടൂരിലെയും ചിലപ്രദേശങ്ങളില്‍ വെളളക്കെട്ടിന് സാധ്യതയുള്ളതായി പ്രദേശവാസികള്‍ പറയുന്നു.
നെട്ടൂര്‍ - മാടവന പി.ഡ.ബ്ലി.യു. ഡി റോഡ് നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇവിടെയും ചില സ്ഥലങ്ങളില്‍ കാനയില്ലാത്തത് വെള്ളക്കെട്ടിന് കാരണമാകും. ദേശീയപാതയില്‍ നെട്ടൂര്‍ പ്രദേശത്ത് തുറന്ന കാനയില്‍ മാലിന്യങ്ങള്‍ നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടുക്കിടക്കുകയാണ്.
ഇതിന് മൂടി നിര്‍മ്മിച്ച് അപകടങ്ങള്‍ ഒഴിവാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെയും അംഗീകരിക്കപ്പെട്ടില്ല. ഇവിടുത്തെ പുറമ്പോക്ക് കയ്യേറ്റങ്ങള്‍ ഒഴിവാക്കി റോഡും കാനയും നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."