വര്‍ഗീയവിദ്വേഷമുണ്ടാക്കുന്ന ബി.ജെ.പിക്കാര്‍ക്കെതിരേ കേസെടുക്കാത്തത് എന്തുകൊണ്ട്: വി.എം സുധീരന്‍
തൃശൂര്‍: വര്‍ഗ്ഗീയവിദ്വേഷം പടര്‍ത്തുന്ന പ്രസ്താവനകള്‍ നടത്തുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ എന്തുകൊണ്ടാണ് പൊലിസ് തയ്യാറാകാത്തതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. സ്വാമി വിവേകാനന്ദന്റെ 155-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കെ.പി.സി.സി വിചാര്‍ വിഭാഗ്-സംസ്‌കാരസാഹിതി സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതരകൂട്ടായ്മയെ ഭിന്നിപ്പിച്ച് കേരളത്തെ ശിഥിലമാക്കാനാണ് സാക്ഷിമഹാരാജിന്റെ ശിഷ്യന്‍മാരായ ചില ബി.ജെ.പി നേതാക്കളുടെ ശ്രമം. കേരളത്തെ വര്‍ഗ്ഗീയമായി ഭിന്നിപ്പിക്കാനുള്ള വ്യര്‍ത്ഥമായ ശ്രമങ്ങളാണ് ഇക്കൂട്ടര്‍ നടത്തുന്നത്. എം.ടിക്കും കമലിനുമെതിരെ ഇക്കൂട്ടര്‍ നടത്തിയ വിമര്‍ശനങ്ങളെ അങ്ങനെ കാണാനേ കഴിയൂ. വര്‍ഗ്ഗീയതപടര്‍ത്തുന്നത് മുഖമുദ്രയാക്കിയാണ് മോഡിയും കൂട്ടരും രാജ്യം ഭരിക്കുന്നത്. ജനങ്ങളെ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ളവര്‍ വര്‍ഗ്ഗീയത പടര്‍ത്താനും വര്‍ഗ്ഗീയകലാപങ്ങള്‍ സൃഷ്ടിക്കാനും ശ്രമിക്കുന്നു. സ്വാമി വിവേകാനന്ദന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടെങ്കില്‍ തങ്ങളുടെ പ്രവര്‍ത്തനശൈലിക്ക് മാറ്റം വരുത്താന്‍ മോഡിയും കൂട്ടരും തയ്യാറാവമണെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ അധ്യക്ഷനായി. തേറമ്പില്‍ രാമകൃഷ്ണന്‍, അജിതന്‍ മേനോത്ത്, ടി.വി ചന്ദ്രമോഹന്‍, ജോസഫ് ചാലിശ്ശേരി, എന്‍. ശ്രീകുമാര്‍, ജയിംസ് ചിറ്റിലപ്പള്ളി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."