HOME
DETAILS
MAL
ബഹ്റൈനില്‍ മരിച്ച യുവതിയുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും
backup
January 13 2017 | 05:01 AM
മനാമ: ബഹ്റൈനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം ഇന്നു നാട്ടിലേക്കു കൊണ്ടുപോവും. കോട്ടയം തടത്തില്‍ പറമ്പില്‍ സലിം അബ്ദുള്‍ഖാദറിന്റെ മകള്‍ നഫീന (26) ആണു മരിച്ചത്. ഇവര്‍ അവിവാഹിതയായിരുന്നു. പിതാവ് നേരത്തെ മരിച്ചു.
നാലു വര്‍ഷം മുമ്പാണു ബഹ്റൈനില്‍ എത്തിയത്. വീട്ടില്‍ പോയി വന്നതിനു ശേഷം മാനസിക വിഷമം അനുഭവിച്ചിരുന്നതായി കൂടെ താമസിച്ചവര്‍ പറയുന്നു. ബഹ്റൈനില്‍ ബ്യൂട്ടീഷനായി ജോലി നോക്കുകയായിരുന്ന ഇവര്‍ ഭക്ഷണം കഴിക്കാനായി മുറിയിലേക്കു പോയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണു കരുതുന്നത്.
ഹമദ് ടൗണില്‍ യുവതിയുടെ താമസ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയി നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം ഇന്നു നാട്ടിലേക്കു കൊണ്ടുപോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."