HOME
DETAILS
MAL
ടോംസ് കോളജുമായി തനിക്ക് ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ ഏത് ശിക്ഷയും താന്‍ ഏറ്റുവാങ്ങാമെന്ന് ഉമ്മന്‍ചാണ്ടി
backup
January 13 2017 | 11:01 AM
തിരുവനന്തപുരം: മറ്റക്കര ടോംസ് കോളജുമായി ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോളജുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം തനിക്കുണ്ടെന്ന് തെളിയിച്ചാല്‍ താന്‍ എന്ത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
കോളജ് സംഘടിപ്പിച്ച പരിപാടികളില്‍ താന്‍ പങ്കെടുത്തു എന്നല്ലാതെ അതിന്റെ ഉടമസ്ഥനുമായൊ അതിന്റെ നടത്തിപ്പുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് മറ്റക്കര ടോംസ് കോളജുമായി ബന്ധമുണ്ടെന്ന ആരോപണം എസ്.എഫ്.ഐ ഉന്നയിച്ചിരുന്നു. ഇതിനു തെളിവായി ടോംസ് കോളജ് ഉടമസ്ഥനും ഉമ്മന്‍ചാണ്ടിയും ഒന്നിച്ചുള്ള ചിത്രവും അവര്‍ പുറത്തുവിട്ടിരുന്നു. ഇതിനെ കുറിച്ചാണ് അദ്ദേഹം പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."