കരള്‍ രോഗിയായ മൂന്നര വയസുകാരന്‍ കരുണതേടുന്നു
ശാസ്താംകോട്ട: കരള്‍ രോഗിയായ മൂന്നര വയസുകാരന്‍ ചികില്‍സാ സഹായം തേടുന്നു. വേങ്ങ വലിയമാടത്തില്‍ കൂലിപ്പണിക്കാരനായ സത്യശീലന്‍, ദീപ ദമ്പതികളുടെ മകന്‍ അമര്‍നാഥാണ് ചികില്‍സയ്ക്ക് പണമില്ലാതെ വലയുന്നത്.
ജനിച്ച് ഒമ്പതാം ദിവസം മുതല്‍ കുട്ടിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ 45ാമത്തെ ദിവസം വയറ്റില്‍ ശസ്ത്രക്രിയ നടത്തുകയും തുടര്‍ന്ന് കരള്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. പിന്നീട് കുഞ്ഞിന് വിദഗ്ദ ചികില്‍സ ആവശ്യമായതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോഴും കുട്ടിക്ക് സ്വന്തമായി നടക്കാനോ കൂടുതല്‍ നേരം ഇരിക്കാനോ കട്ടിയുള്ള ആഹാരം കഴിക്കാനോ പറ്റാത്ത അവസ്ഥയാണ്. മരുന്നുകളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഇതുവരെ മരുന്നിനും ചികിത്സക്കുമായി നല്ലൊരു തുക ചെലവായിട്ടുണ്ട്. എന്നാല്‍ കുട്ടിയുടെ സ്ഥിതി ദിനംതോറും കൂടുതല്‍ വഷളാവുകയും വൃക്ക പ്രവര്‍ത്തന രഹിതമായികൊണ്ടിരിക്കുകയമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വൃക്ക മാറ്റിവയ്ക്കുകയാണ് ഏക പോംവഴി. ഇതിനായി 25 ലക്ഷത്തോളം രൂപയുടെ ചെവവ് വരും. നിര്‍ധനരായ കുടുംബത്തിന് ഈ ഭാരിച്ച തുക കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഇതിനായി സുമനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. ശാസ്താംകോട്ട എസ്.ബി.ടിയില്‍ മാതാവ് ദീപയുടെ പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 67317415239. ഫോണ്‍9745040554.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."