HOME
DETAILS

ഇവിടെ പഠനവും കുട്ടികള്‍ക്ക് ജീവന്മരണ പോരാട്ടം സ്വന്തം ലേഖകന്‍

  
backup
May 25 2016 | 20:05 PM

%e0%b4%87%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%a0%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95

അമ്പൂരി: പൊട്ടിപൊളിഞ്ഞ് വെള്ളം കയറുന്ന വള്ളത്തില്‍ ജീവന്‍ പണയം വച്ച് സ്‌കൂളിലേക്കു പോകുന്ന ആദിവാസി കുട്ടികള്‍. ചീങ്കണ്ണി വായും പിളര്‍ന്നിരിക്കുന്ന നെയ്യാര്‍ ജല സംഭരണി വരുന്ന അഗസ്ത്യമലയിലെ കുട്ടികള്‍ പഠിക്കാന്‍ പോകുന്നത് ഇങ്ങനെയൊക്കെയാണ്. ഇവിടെ കുട്ടുകള്‍ക്ക് പഠനവും ജീവന്‍മരണ പോരാട്ടമാകുകയാണ്.
പുറം നാട്ടില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ കൊമ്പൈക്കാണി എന്ന നെയ്യാര്‍കടവിലെ യാത്രക്കാരില്‍ അധികവും ആദിവാസികളായ കാണിക്കാരാണ്. അവിടെ നിന്നും 20ഉം 25 ഉം കിലോമീറ്റര്‍ ഉള്ളില്‍ താമസിക്കുന്ന കാണിക്കാര്‍ക്ക് പുറം നാട്ടില്‍ എത്തണമെങ്കില്‍ ഇത്രയധികം ദൂരം നടന്ന് നെയ്യാര്‍ സംഭരണി പ്രദേശത്ത് എത്തിവേണം കടത്തുവള്ളത്തില്‍ കയറാന്‍. കനത്ത മഴയത്ത് നിറഞ്ഞു കവിഞ്ഞ അണക്കെട്ടിലൂടെയാണ് പാതിതകര്‍ന്ന വള്ളത്തില്‍ കുട്ടികളേയും കൊണ്ടുപോകുന്നത്.
പഞ്ചായത്ത് വക വള്ളമാണ് കടത്തിനായി ഉപയോഗിക്കുന്നത്. വള്ളമാകട്ടെ പഴക്കമേറിയതും. തടി ദ്രവിച്ച് വള്ളത്തിന്റെ മിക്ക ഭാഗങ്ങളും അടര്‍ന്നു വീണുകൊണ്ടിരിക്കുകയാണ്. മഴയത്തും വെയിലത്തും യാത്രക്കാരെയും കൊണ്ട് കടത്തുമ്പോള്‍ വള്ളത്തിന്റെ അവസ്ഥ ദയനീയമാണ്. രാത്രിയായലും പകലും കാണിക്കാര്‍ക്ക് യാത്രക്കുള്ള വഴി ഈ വള്ളം മാത്രമാണ്. കടത്തുകാരനായ ശീതങ്കന്‍കാണിയാണ് യാത്രക്ക് എല്ലാവരുടേയും ആശ്രയം. ഏതാണ്ട് പത്താള്‍ പൊക്കമുള്ള സംഭരണിയിലെ ജലവിതാനവും കടന്ന് അക്കരെയിക്കരെ എത്തിക്കുമ്പോള്‍ ശീതങ്കന്‍ ഓരോ തവണയും ദൈവത്തിന് നന്ദിപറയുകയാണ് ചെയ്യുന്നത്.
ഇക്കാര്യങ്ങള്‍ പഞ്ചായത്തില്‍ പലതവണ അറിയിച്ചു. പട്ടികവര്‍ഗ വകുപ്പിലും നിവേദനങ്ങളും പരാതികളും നല്‍കി. അധിക്യതര്‍ സ്ഥലത്തെത്തി വള്ളത്തിന്റെ സ്ഥിതിയും കണ്ടറിഞ്ഞു. എന്നാല്‍ തുടര്‍ നടപടികള്‍ മാത്രം ഉണ്ടായില്ല. സുകൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ദുരന്തം ഉണ്ടാകുമ്പോള്‍ മാത്രം ചിന്തിക്കുന്ന അധികൃതര്‍ ഈ ദുരവസ്ഥ കാണാതിരിക്കുകയാണ് ചെയ്യുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago