റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കും
കോട്ടയം: ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷം വിപുലമായ രീതിയില്‍ സംഘടിപ്പിക്കാന്‍ കലക്ട്രേറ്റില്‍ എ.ഡി.എം പി. അജന്തകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കോട്ടയം പൊലിസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന റിപ്പബ്ലിക് ദിനപരേഡിനുളള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ എ.ഡി.എം പൊലിസ് അധികൃതര്‍ക്ക് നിര്‍ദേശം നല്കി. പരേഡിന്റെ ഏകോപന ചുമതലയും പൊലിസിനായിരിക്കും.
പരേഡ് ഗ്രൗണ്ടില്‍ പന്തല്‍ നിര്‍മിക്കുന്നതിനും ബാരിക്കോഡ് നിര്‍മിക്കുന്നതിനും സൗണ്ട് സംവിധാനം ഒതുങ്ങുന്നതിനുളള ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. ആവശ്യമായി വന്നാല്‍ അടിയന്തിര ഘട്ടങ്ങളില്‍ വൈദ്യ സഹായം ലഭ്യമാക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫിസറും പരേഡിനും റിഹേഴ്സലിനും സ്കൂള്‍ വിദ്യാര്‍ഥികളെ എത്തിക്കുന്നതിന് വാഹന സൗകര്യങ്ങളൊരുക്കാന്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസറും നടപടി സ്വീകരിക്കണം. റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും പങ്കെടുക്കണമെന്നും എ.ഡി.എം നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."