HOME
DETAILS
MAL
സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
backup
May 25 2016 | 20:05 PM
തിരുവനന്തപുരം: സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ആയുര്‍വേദ തെറാപ്പി തൊഴിലധിഷ്ഠിത കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റും തൊഴില്‍ സാമഗ്രികളും വിതരണം ചെയ്തു. പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. പി.കെ. അശോക് അധ്യക്ഷത വഹിച്ചു. പട്ടികവര്‍ഗക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസഫൈന്, ഐ.എസ്.എം. ഡയറക്ടര്‍ ഡോ. അനിതാ ജേക്കബ്, ഡെപ്യൂട്ടി ഡ്രഗ്സ് കണ്ട്രോളര് ഡോ. എന്‍. വിമല, ഡോ. ജോളിക്കുട്ടി ഈപ്പന്, ജയപ്രകാശ് നാരായണന്, ഡോ. വി.കെ. അജിത്കുമാര്‍, ഡോ. എസ്. ഗോപകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."