വിദ്യാര്‍ഥിനിയോട് മോശം പെരുമാറ്റം; നാട്ടുകാര്‍ ബസ് തടഞ്ഞു
എടപ്പാള്‍: വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്നും മര്‍ദിച്ചെന്നും ആരോപിച്ച് കെ.എസ്.യു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സ്വകാര്യ ബസ് തടഞ്ഞു. ഇന്നലെ രാത്രി 7.30ന് എടപ്പാളിലാണ് സംഭവം. തൃശൂരിലെ കേരളവര്‍മ കോളജില്‍ പഠിക്കുന്ന എടപ്പാള്‍ പെരുമ്പറമ്പ് സ്വദേശിയായ വിദ്യാര്‍ഥിനിയോടാണ് സ്വകാര്യ ബസ് ജീവനക്കാരന് മോശമായി പെരുമാറിയത്. ഇന്നലെ രാവിലെ കോളജിലേക്കു പോകാനായി ബസില്‍ കയറിയ വിദ്യാര്‍ഥിനിയോട് ബസ് നേരം വൈകാന്‍ കാരണം വിദ്യാര്ഥിനിയാണെന്നാരോപിച്ച് തലക്കടിക്കുകയായിരുന്നു. കുട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കുട്ടിയും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് ബസ് തടയുകയായിരുന്നു. വിവരം മുന്‍കൂട്ടി അറിഞ്ഞതിനെ തുടര്‍ന്നു ജീവനക്കാരന് നേരത്തേ ബസില്‍നിന്നു രക്ഷപ്പെട്ടു.
സ്ഥലത്തെത്തിയ ചങ്ങരംകുളം എസ്.ഐ കെ.പി മനീഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ബസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്ക് മാറ്റി. വിദ്യാര്‍ഥിനിയും രക്ഷിതാക്കളും നേതാക്കളും സ്റ്റേഷനിലെത്തി പരാതി നല്കി. ഇ.പി രാജീവ്, രഞ്ജിത്ത് തുറയാറ്റില്‍, മനീഷ് കുണ്ടയാര്‍, ആസിഫ് പൂക്കരത്തറ, ആഗ്നേയ് നന്ദന്, റംഷാദ് അയിലക്കാട്, എ.പി ജയകൃഷ്ണന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."