ഭീതി പരത്തി ഒറ്റയാന്‍
പടിഞ്ഞാറത്തറ: തരിയോട് പഞ്ചായത്തിലെ പത്താംമൈല്‍, പതിനൊന്നാംമൈല്‍ പ്രദേശങ്ങളില്‍ ഒറ്റയാന്‍ ഭീതി പരത്തുന്നു. കഴിഞ്ഞദിവസം കുന്നുംപുറത്ത് ബേബിയുടെ കൃഷിയിടത്തില്‍ ഇറങ്ങിയ ആന ആറ് മാസം വളര്‍ച്ചയെത്തിയ 500 ഓളം നേന്ത്രവാഴ നശിപ്പിച്ചു.
ഉതിരംചേരി കീര, കാവനക്കുഴി ഗോപിനാഥന്‍, എം. ജയിംസ്, കുന്നത്തോട്ടത്തില്‍ ബാബു, മൂന്നുതൊട്ടി ഔസേഫ്, ചൂരിക്കപ്രായില്‍ മേരിക്കുട്ടി, പുളിന്താനത്തുമല വക്കച്ചന്‍, ആലയ്ക്കല്‍ വക്കച്ചന്‍ എന്നിവരുടെ കൃഷിയിടങ്ങളിലും ഒറ്റയാന്‍ നാശം വരുത്തി.
ഏകദേശം അഞ്ച് ലക്ഷം രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. വനാതിര്‍ത്തിയില്‍ നിര്‍മിച്ച സൗരോര്‍ജവേലി പ്രവര്‍ത്തനരഹിതമായതാണ് കാട്ടാനശല്യം വര്‍ധിക്കുന്നതിനു കാരണമായത്.
അടിക്കടി കാടിറങ്ങുന്ന ആനക്കൂട്ടങ്ങള്‍ കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്നതിനിടെയാണ് ഒറ്റയാനും ശല്യം തുടങ്ങിയത്. ആനകള്‍ നിരന്തരം കൃഷിയിങ്ങളില്‍ നാശം വരുത്തുന്നതിനെ അര്‍ഹിക്കുന്ന ഗൗരവത്തോടെ വനപാലകരും പ്രദേശത്തെ വന സംരക്ഷണ സമിതിയും കാണുന്നില്ല.
ഈ അവസ്ഥ തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭത്തിനു നിര്‍ബന്ധിതരാകുമെന്ന് കര്‍ഷകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."