HOME
DETAILS
MAL
താഴെചൊവ്വയില്‍ പുതിയ പാലം: സാങ്കേതിക കുരുക്കഴിയുന്നു
backup
January 14 2017 | 05:01 AM
കണ്ണൂര്‍: നാഷണല്‍ ഹൈവേയില്‍ താഴെചൊവ്വയില്‍ പുതുതായി നിര്‍മിക്കാന്‍ പോകുന്ന പാലത്തിന്റെ സാങ്കേതിക തടസം നീങ്ങിയതായി പി.കെ ശ്രീമതി എം.പിയുടെ ഓഫിസ് അറിയിച്ചു. 'നേരത്തെ പാലത്തിന് ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും ഫണ്ട് അനുവദിക്കുന്നതിലുള്ള ഹെഡ് ഓഫ് അക്കൗണ്ട് അനുവദിക്കാതിരുന്നതിനാല്‍ പ്രവൃത്തിയുടെ സാങ്കേതികാനുമതി ലഭിക്കുന്നതിനോ, ടെണ്ടര്‍ ചെയ്യുന്നതിനോ സാധിച്ചിരുന്നില്ല. ഇപ്പോള്‍ ഹെഡ് ഓഫ് അക്കൗണ്ട് അനുവദിച്ച സാഹചര്യത്തില്‍ പ്രവൃത്തി ടെണ്ടര്‍ ചെയ്ത് ഉടന്‍ തന്നെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയും. 3.5 കോടി രൂപയാണ് പാലം നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ചത്. പാലം യാഥാര്‍ഥ്യമാകുന്നതോടു കൂടി കണ്ണൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."