HOME
DETAILS
MAL
ക്രഷെ ജീവനക്കാരുടെ രാപ്പകല്‍ സമരം അവസാനിച്ചു
backup
January 14 2017 | 05:01 AM
കണ്ണൂര്‍: ക്രഷെ ജീവനക്കാര്‍ ഹെഡ് പോസ്റ്റ്ഓഫിസ് പടിക്കല്‍ 12 മുതല്‍ നടത്തി വന്ന രാപ്പകല്‍ സമരം സമാപിച്ചു. ക്രഷെ പദ്ധതി സംരക്ഷിക്കുക, കേന്ദ്ര ബജറ്റില്‍ ആവശ്യമായ തുക വകയിരുത്തുക, കുഞ്ഞുങ്ങള്‍ക്ക് നല്കുന്ന പോഷകാഹാരങ്ങള്ക്കുള്ള തുക വര്‍ധിപ്പിക്കുക, ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കണമെന്ന മനുഷ്യാവകാശ കമ്മിഷന് നിര്‍ദേശം നടപ്പാക്കുക, 2016 ഏപ്രില്‍ വരെയുള്ള വേതന കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ക്രഷെ വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.
സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവന് ഉദ്ഘാടനം ചെയ്തു.
സമരസഹായ സമിതി ചെയര്മാന് കെ അശോകന് അധ്യക്ഷനായി. എം.വി സരള, മോഹനന്, സി തങ്കമണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."