HOME
DETAILS

നിരോധിച്ച മരുന്നുമായി പിടിയിലായ 60ല്‍ അധികം ഇന്ത്യക്കാര്‍ ദമ്മാം ജയിലിലുണ്ടെന്ന് വെളിപ്പെടുത്തല്‍

  
backup
January 14 2017 | 06:01 AM

12588966-2

ദമ്മാം: സഊദിയില്‍ നിരോധിച്ച മരുന്നുകളുമായി പിടിക്കപ്പെട്ടവരില്‍ 60 ലധികം പേര് ഇപ്പോഴും ദമ്മാം ജയിലില്‍ ഉണ്ടെന്നു വെളിപ്പെടുത്തല്‍.

ഏറ്റവും ഒടുവില്‍ ഇതേ കേസില്‍ പിടിക്കപ്പെട്ടു ഒടുവില്‍ മോചനം കിട്ടിയ മധുര സ്വദേശിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തു നിരോധിക്കപ്പെട്ട മരുന്ന് കൊണ്ട് വന്ന കേസില്‍ ദമാം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സഊദി നാര്‍കോട്ടിക് സെല്ലിന്റെ പിടിയിലകപ്പെട്ട തമിഴ്‌നാട് മധുര പൂഴൂര്‍ സ്വദേശി മൂര്‍ത്തി വെങ്കടേഷാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ ശക്തമായ ഇടപെടല്‍ മൂലം കഴിഞ്ഞ ദിവസം ജയില്‍ മോചിതനായത്. ഖോബാറില്‍ സ്ഥാപനത്തില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ഇദ്ദേഹം തന്റെ സുഹൃത്തിനായി കൊണ്ട് വന്ന ഗുളികകളില്‍ ട്രാമഡോള്‍ എന്ന നാര്‍ക്കോട്ടിക് ഘടകം അടങ്ങിയതാണ് വിനയായത്.

വിവരമറിഞ്ഞ സാമൂഹ്യ പ്രവര്‍ത്തകന്‍ എംബസ്സിയില്‍ നിന്ന് അനുമതിപത്രം നേടി കേസില്‍ ഇടപെടുകയായിരുന്നു. മെഡിക്കല്‍ രേഖകളും മറ്റും ദല്‍ഹി വിദേശ കാര്യ മന്ത്രാലയംസഊദി എംബസ്സി എന്നിവിടങ്ങളില്‍ നേരിട്ടെത്തി ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേസ് കൈ കാര്യം  ചെയ്യുന്ന സഊദി ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പബഌക് പ്രോസിക്യൂഷന് സമര്‍പ്പിച്ചതോടെയാണ് മോചനം സാധ്യമായത്.


    രണ്ടു മാസത്തിനിടെ 100 ലധികം ആളുകള്‍ വിമാനത്താവളത്തില്‍ ഇതേ കേസില്‍ പിടിക്കപ്പെട്ടതായാണ് വിവരം. ഇതേ കേസില്‍ ദമ്മാം ജയില്‍ മാത്രം അറുപതിലധികം ഇന്ത്യക്കാര്‍ ഉള്ളതായി ജയിലില്‍ നിന്നും മോചിതനായ വെങ്കിടേഷ് വെളിപ്പെടുത്തി.പലരും മറ്റുള്ളവര്‍ക്ക് വേണ്ടി മരുന്ന് കൊണ്ട് വന്നതിനാലാണ് പിടിയിലായത്.

പിടിക്കപ്പെടുന്നവര്‍ നാല്‍പതു ദിവസത്തിനകം ചികിത്സാര്‍ത്ഥമാണ് മരുന്നുകള്‍ കൊണ്ട് വന്നതെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കണമെന്നും അല്ലാത്ത പക്ഷം കേസ് കോടതിയിലേക്കും പിന്നീട് തടവ് ശിക്ഷയിലേക്കും വഴി മാറുമെന്നുംസാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ചികിത്സക്കുള്ള മരുന്നുകള്‍ എന്ന രൂപേണ മയക്കു മരുന്നുകള്‍ വ്യാപകമായി രാജ്യത്തേക്ക് കടത്തുന്നത് ശ്രദ്ധയില്‍ പെട്ടതാണ് വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ക്കശമാക്കിയത്.      

നിലവില്‍ നിരവധി മരുന്നുകള്‍ സഊദിഅറേബ്യ നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .ഇതില്‍ തന്നെ കൂടുതല്‍ മരുന്നുകളും വേദനാ സംഹാരികളില്‍ പെട്ടവയാണ്. കൂടാതെ സ്വാശ കോശ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നുകളും മറ്റു രോഗങ്ങള്‍ക്കുള്ള മരുന്നുകളും ഇവയിലുണ്ട്.

ഇന്ത്യയുള്‍പ്പെടെ മറ്റു അറേബ്യന്‍ രാജ്യങ്ങളില്‍ ഇപ്പോഴും അനുവദിനീയമായ മരുന്നുകളില്‍ പലതും സഊദി നിരോധിച്ചിട്ടുണ്ട്.പല മരുന്നുകളിലും മയക്കുമരുന്നിന്റെ അംശം ഉള്ളതിനാലും മറ്റുമാണ് സഊദി ഇത്തരം മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൊണ്ടുവരുന്ന മരുന്നുകള്‍ കൃത്യതയോടെയും വ്യക്തമായും പരിശോധിച്ചു രാജ്യത്ത് അനുവദിക്കപ്പെട്ട മരുന്നുകളില്‍ പെട്ടതാണോയെന്നു ഉറപ്പുവരുത്തിയാല്‍ ഇത്തരം കേസുകളില്‍ നിന്നും ഒഴിവാകാന്‍ നല്ലതാണെന്നും പ്രവാസികള്‍ ഇത് ശ്രദ്ധിക്കണമെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago