HOME
DETAILS
MAL
കമല്‍ രാജ്യസ്നേഹി; രാജ്യം വിടണമെന്നു പറയാന്‍ ആര്‍ക്കാണ് അധികാരമെന്നു സികെ പദ്മനാഭന്
backup
January 14 2017 | 06:01 AM
കണ്ണൂര്‍: സംവിധായകന് കമല്‍ രാജ്യസ്നേഹിയെന്നു ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും നിര്‍വാഹക സമിതി അംഗവുമായ സികെ പദ്മനാഭന്.
സിനിമാ രംഗത്ത് വളരെയധികം സംഭാവന നല്കിയ വ്യക്തിയാണ് കമല്‍. കമല്‍ പാകിസ്താനിലേക്ക് പോകണമെന്നത് എ.എന്‍ രാധാകൃഷ്ണന്റെ വ്യക്തിപരമായ അഭിപ്രായമാണ്. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍ ദേശസ്നേഹത്തില്‍ ചാലിച്ചതാണ്. അതിനാല്‍ അദ്ദേഹത്തിന്റെ ദേശസ്നേഹം ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കമലിനോട് രാജ്യം വിടണമെന്നു പറയാന്‍ ആര്‍ക്കാണ് അധികാരമെന്നു സികെപി ചോദിച്ചു.
ചെഗുവേരയെ അറിയാത്തവര്‍ ബൊളീവിയന്‍ ഡയറി വായിക്കണമെന്നും ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയെ തള്ളി സികെപി പറഞ്ഞു. ചെഗുവേരയെ അറിയാത്തവര്‍ അദ്ദേഹത്തെ അറിയാന്‍ ശ്രമിക്കണമെന്നും സികെപി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."