മോദിയുടെ ചിത്രമുള്ള പട്ടങ്ങള്‍ പിടിച്ചെടുത്തു
ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള പട്ടങ്ങള്‍ ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നും പിടിച്ചെടുത്തു.
മകര സംക്രാന്ത്രി ആഘോഷങ്ങള്‍ നടക്കുന്നതിനിടെ ബറേലി നഗരത്തില്‍ വില്‍പനക്കായി വച്ച പട്ടങ്ങളാണ് തെരഞ്ഞെടുപ്പ് ചട്ടലംഘനം ചൂണ്ടിക്കാണിച്ച് ജില്ലാ ഭരണകൂടം പിടികൂടിയത്.
രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത പട്ടങ്ങള്‍ ആഘോഷ പരിപാടികളില്‍ വില്‍പന നടത്തുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പട്ടങ്ങള്‍ കണ്ടെത്തിയത്.
ഇവ വില്‍പന നടത്തിയ കച്ചവടക്കാര്‍ക്കെതിരേ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട. മോദിയുടെ ചിത്രങ്ങളടങ്ങിയ നിരവധി പട്ടങ്ങളാണ് ലക്‌നൗവിലെ വിവിധ നഗരങ്ങളില്‍ വില്‍പനക്കെത്തിയത്. ഇവ പറത്താന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഫെബ്രുവരി 11നാണ് ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ്. വാജ്‌പേയി,എ.പി.ജെ അബ്ദുല്‍ കലാം,സല്‍മാന്‍ ഖാന്‍,ആമിര്‍ ഖാന്‍,ഋത്വിക് റോഷന്‍ എന്നിവരുടെ ചിത്രങ്ങളടങ്ങിയ പട്ടങ്ങളും വില്‍പ്പനക്കുണ്ട്. അതേ സമയം, മോദിയുടെ ചിത്രങ്ങളടങ്ങിയ പട്ടമാണ് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നതെന്ന് കച്ചവടക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."