കേരളത്തെ എഴുത്തുകാരുടെ ശ്മശാന ഭൂമിയാക്കാന്‍ അനുവദിക്കില്ല : പി.കെ ഫിറോസ്
കോഴിക്കോട് : 'ശ്മശാനങ്ങളുടെ നോട്ട് പുസ്തകം' എന്ന നോവല്‍ എഴുതിയ കമല്‍. സി ചവറയുടെയും ഫാസിസത്തിനെതിരെ തൂലിക ചലിപ്പിക്കുന്ന സാഹിത്യകാരന്മാരുടെയും ശ്മശാന ഭൂമിയാക്കാന്‍ കേരളത്തെ അനുവദിക്കില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. ശ്മശാനങ്ങളുടെ നോട്ടു പുസ്തകം എന്ന തന്റെ നോവല്‍ കത്തിച്ച് പ്രതിഷേധിച്ച കമല്‍ സി ചവറയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ സൗത്ത് നിയോജക മണ്ഡലം കമ്മറ്റി നടത്തിയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിദേശീയതയുടെ മറവില്‍ എഴുത്തുകാര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരെ കരിനിയമമായ യു.എ.പി.എ പ്രയോഗിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റവും വലിയ ഫാസിസ്റ്റാകാന്‍ നരേന്ദ്രമോദിയുമായി മത്സരിക്കുകയാണെന്നും അദേഹം പറഞ്ഞു. സൗത്ത് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് യു. സജീര്‍ അധ്യക്ഷനായി. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കെ.എം.എ റഷീദ്, സെക്രട്ടറി എ. സിജിത്ത് ഖാന്, എം.പി മൊയ്തീന് ബാബു, എ.ടി.എം റാഫി, ഷുഹൈബ് പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി കെ.വി മന്‍സൂര്‍ സ്വാഗതവും സെക്രട്ടറി പി.പി നുഹ്മാന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."