HOME
DETAILS
MAL
വിമുക്തഭടന്മാന് അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകണം: എസ്.എസ് സതീശചന്ദ്രന്‍
backup
January 14 2017 | 23:01 PM
കല്‍പ്പറ്റ: കര-നാവിക-വ്യോമ സേനകളിലെ വിമുക്ത ഭടന്മാരും ആശ്രിതരും സേനാംഗങ്ങളും തങ്ങളുടെ അവകാശങ്ങളെയും ലഭിക്കേണ്ട ആനുകൂല്യങ്ങളെയും കുറിച്ച് ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണെന്ന് കൊച്ചി ആംഡ് ഫോഴ്സസ് ട്രിബ്യൂണല്‍ ജുഡീഷ്യല്‍ അംഗവും മുന്‍ ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് എസ്.എസ്.സതീശചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും സൈനിക ക്ഷേമ ഓഫിസും സംയുക്തമായി ജില്ലയിലെ വിവിധ സേനാംഗങ്ങള്‍ക്കും വിമുക്തഭടന്മാര്ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി നടത്തിയ നിയമ ബോധവല്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി ആംഡ് ഫോഴ്സ് ട്രിബ്യൂണല്‍ അഡ്മിനിസ്ട്രേറ്റീവ് അംഗം വൈസ് അഡ്മിറല്‍ എം.പി മുരളീധരന് അധ്യക്ഷനായി. അഡ്വ.എം.പി കൃഷ്ണന് നായര്‍, അഡ്വ.ജോസഫ് സഖറിയാസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."