ബി.എസ്.എഫ് ജവാന്റെ പരാതിയില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ഭാര്യ
ന്യൂഡല്‍ഹി: അതിര്‍ത്തി കാക്കുന്ന ഭടന്മാര്ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന ജവാന്റെ ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യവുമായി കുടുംബം. ബി.എസ്.എഫ് ഭടന് തേജ് ബഹാദുര്‍ സിങ്ങിന്റെ ഭാര്യയാണ് അദ്ദേഹത്തിനു പിന്തുണയുമായി രംഗത്തെത്തിയത്.
സിങ്ങിന്റെ ആരോപണം തെറ്റാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഓഫിസിനോട് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു. സംഭവം രാജ്യം മുഴുവന്‍ ചര്‍ച്ചയായതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.
വിഷയത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നു. ബി.എസ്.എഫ് പ്രഖ്യാപിച്ച അന്വേഷണം ഏകപക്ഷീയമാകാനാണ് സാധ്യത. കഴിഞ്ഞ രണ്ടു ദിവസമായി തേജ് ബഹാദുര്‍ സിങ്ങുമായി ബന്ധപ്പെടാനാകുന്നില്ലെന്നും ഭാര്യ ശര്‍മിള അറിയിച്ചു. അദ്ദേഹത്തെ മാധ്യമങ്ങളോട് സംസാരിക്കാന്‍ സൈന്യം അനുവദിക്കുകയാണെങ്കില്‍ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാകുമെന്നും അവര്‍ പറഞ്ഞു. സൈനികര്‍ പരാതി നേരിട്ടുപറയണമെന്നും ഫേസ്ബുക്ക് പരാതി പറയാന്‍ ഉപയോഗിക്കരുതെന്നും കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കരസേനാ മേധാവി ബിപിന്‍ റാവത്തും വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."