വയനാടും ആലപ്പുഴയും എറണാകുളവും ഫൈനലില്‍
കോഴിക്കോട്: ഖേലോ ഇന്ത്യ സംസ്ഥാന വോളിബോള്‍ വനിത വിഭാഗത്തില്‍ വയനാടും ആലപ്പുഴയും പുരുഷ വിഭാഗത്തില്‍ എറണാകുളവും ഫൈനലിലെത്തി. ഇന്നലെ നടന്ന വനിതാ സെമിയില്‍ വയനാട് എറണാകുളത്തേയും ആലപ്പുഴ ആതിഥേയരായ കോഴിക്കോടിനേയും പുരുഷ വിഭാഗത്തില്‍ എറണാകുളം തൃശൂരിനേയും ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി.
ഫൈനല്‍ മത്സരങ്ങള്‍ ഇന്നു രാവിലെ നടക്കും. തുടര്‍ന്ന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ത്വയ്ക്കാണ്ടേണ്ടാ മത്സരവും മെഡിക്കല്‍ കോളജ് സ്റ്റേഡിയത്തില്‍ അത്ലറ്റിക്സ് മത്സരങ്ങളും നടക്കും.
മത്സരങ്ങളുടെ ഉദ്ഘാടനം സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന് നിര്‍വഹിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ മത്തായി അധ്യക്ഷത വഹിച്ചു. സംസ്ഥാന വോളിബാള്‍ അസോസിയേഷന് സെക്രട്ടറി നാലകത്ത് ബഷീര്‍, സംസ്ഥാന ത്വയ്ക്കാണ്ടേണ്ടാ അസോസിയേഷന് ട്രഷറര്‍ പി.സി ഗോപിനാഥ്, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം എ മൂസഹാജി, സെക്രട്ടറി ലത പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."