HOME
DETAILS
MAL
സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ പേരില്‍ വ്യാജ പോസ്റ്റ് കാര്‍ഡ്
backup
January 15 2017 | 00:01 AM
ബദിയടുക്ക: സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ പേരില്‍ വ്യാജ പോസ്റ്റ് കാര്‍ഡ് അയച്ചു പാര്‍ട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചതായി ജില്ലാ പൊലിസ് ചീഫിനു പരാതി. ബദിയടുക്ക സി.പി.എം ലോക്കല്‍ സെക്രട്ടറി ജഗന്നാഥ ഷെട്ടിയാണു പരാതി നല്‍കിയത്. സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ അട്ടിമറിക്കാനും ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുന്നതിനും വേണ്ടിയാണു കഴിഞ്ഞ രണ്ടു ദിവസമായി പോസ്റ്റ് കാര്‍ഡ് ഉപയോഗിച്ചു വ്യാജ പ്രചരണം നടത്തുന്നതെന്നാണു സെക്രട്ടറിയുടെ പരാതി. വിവരം അറിയാന്‍ ഓഫിസിലെത്തണമെന്നും ഫീസായി 5000 രൂപ നല്‍കണമെന്നുമാണ് കാര്‍ഡില്‍ പറയുന്നത്. ലോക്കല്‍ സെക്രട്ടറിയുടെ ഒപ്പോ സീലോ പോസ്റ്റല്‍ കാര്‍ഡിലില്ല. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നാണ് ജില്ലാ പൊലിസ് ചീഫിനു നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."