രാജ്യസ്നേഹിയാകാന്‍ ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല: അലന്‍സിയര്‍
കാസര്‍കോട്: നഗരത്തില്‍ നടത്തിയ ഏകാംഗ നാടകം രാജ്യസ്നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് അന്വേഷിക്കുന്നതിവര്ക്കെതിരേയുള്ള പ്രതിരോധമായിരുന്നുവെന്നു സിനിമാ താരം അലന്‍സിയര്‍ ലേ ലോപ്പസ്. ഇതിനെ അഭിനന്ദിച്ചവരും വിമര്‍ശിച്ചവരുമുണ്ട്. താന്‍ പബ്ലിസിറ്റിക്കു വേണ്ടിയാണ് ഇതു ചെയ്തതെന്നു വിമര്‍ശിച്ചവരുണ്ട്. സിനിമാ നടനായതില്‍ തനിക്കു നല്ല പബ്ലിസിറ്റി ലഭിക്കുന്നുണ്ട്. ഫാസിസത്തിനെതിരേ തുടരുന്ന ശവതുല്യമായ മൗനം അപകടമാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ തലമുറ വലിയ അപകടത്തിലേക്കാണു നീങ്ങുന്നത്. രാജ്യസ്നേഹിയാകാന്‍ ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.എഫ്.ഐ ജില്ലാ വിദ്യാര്‍ഥിനി ക്യാംപ് ചെന്നിക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മീരാ ചന്ദ്രന് അധ്യക്ഷയായി. ബി വൈശാഖ്, കെ മഹേഷ്, കെ ദിനേശന്, കെ ചന്ദ്രന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."