പിടികൂടാന്‍ പൊലിസ് തീരുമാനിക്കും; ഉടന്‍ പുറത്തറിയും!
വേങ്ങര: വേങ്ങര പൊലിസ് സ്റ്റേഷനിലെ സുപ്രധാന തീരുമാനങ്ങള്‍ മണല്‍ മാഫിയയടക്കം നേരത്തേ അറിയുന്നതായി ആരോപണം. മണല്‍കടത്ത് പിടിക്കാനായി പൊലിസ് തയാറാക്കുന്ന പദ്ധതികള്‍ അനധികൃത മണല്‍ക്കടത്തുകാര്‍ക്കു സ്റ്റേഷനില്‍നിന്നുതന്നെ നേരത്തേ ചോര്‍ത്തിനല്‍കുന്നതായാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഇതില്‍ സ്റ്റേഷനിലെ തന്നെ ഒരു എ.എസ്.ഐക്കു പങ്കുള്ളതായും ആക്ഷേപമുണ്ട്. വേങ്ങര പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന അനധികൃത മണല്‍ക്കടത്ത് ഉള്‍പ്പെടെയുള്ളവയ്ക്കായി കൈക്കൂലി വാങ്ങുന്നതായും സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന ആളുകളില്‍നിന്നു പാരിതോഷികങ്ങള്‍ കൈപറ്റുന്നതായും ഈ ഉദ്യോഗസ്ഥനെതിരേ ആരോപണമുണ്ട്. രാഷ്ട്രീയ വിഷയങ്ങളില്‍ സി.പി.എമ്മിനനുകൂലമായി പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്നതായും ഇദ്ദേഹത്തിനെതിരേ ആരോപണമുണ്ട്. നേരത്തേ, പ്രദേശത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം-ലീഗ് യുവജന സംഘടനകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ വിഷയത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ അന്യായമായി കേസെടുക്കുകയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുകയും ചെയ്തിരുന്നു. തുടര്‍ന്നു വന്‍ പ്രതിഷേധങ്ങളായിരുന്നു സ്റ്റേഷനു മുന്നില്‍ അരങ്ങേറിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."