ചങ്ങരംകുളത്തെ ഗതാഗത കുരുക്കിന് ഇനിയും പരിഹാരമായില്ല
ചങ്ങരംകുളം ടൗണ്‍: അനധികൃത പാര്‍ക്കിങ്ങും വലിയ വാഹനങ്ങളുടെ അനിയന്ത്രിത ലോഡ് ഇറക്കല്‍ മൂലവും ചങ്ങരംകുളം ടൗണിലെ ഗതാഗത കുരുക്ക് ദിനം പ്രതി വര്‍ധിക്കുകയാണ്. എന്നാല്‍ ചങ്ങരംകുളം ടൗണ്‍ ഉള്‍പ്പെടുന്ന ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളും പൊലീസ് അടക്കമുളള വിവിധ വകുപ്പ് പ്രതിനിധികളും അടങ്ങുന്ന ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി രൂപം കൊണ്ട് ടൗണിലെ പാര്‍ക്കിങ്ങിനും ചരക്കിറക്കലിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വണ്‍ വേ സംവിധാനം ഉപയോഗിച്ച് പാര്‍ക്കിങ്ങിന് സൗകര്യമൊരുക്കുക. തിരക്കുളള സമയങ്ങളില്‍ ലോഡിറക്കാന്‍ അനുവദിക്കാതിരിക്കുക എന്നിവയായിരുന്നു നിര്‍ദേശം. എന്നാല്‍ നിര്‍ദേശങ്ങള്‍ കടലാസില്‍ ഒതുങ്ങിയ മട്ടിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്നത്. ഗതഗാത കുരുക്ക് മൂലം വാക്കേറ്റങ്ങളും പതിവായിട്ടുണ്ട്. പ്രവൃത്തികള്‍ പൂര്‍ത്തിയായി റവന്യൂ വകുപ്പിന്റെ പിടിവാശി മൂലം ഉദ്ഘാടനം മുടങ്ങി കിടക്കുന്ന ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന പുതിയ ബസ് ബേ കം ഷോപ്പിങ് കോംപ്ലക്‌സ് തുറന്ന് കൊടുത്താല്‍ ഒരു പരിധി വരെ ഗതാഗത കുരുക്കിന് പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."