സദാചാര ഗുണ്ടായിസം; തൃശൂരില്‍ യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചു
തൃശൂര്‍: അഴീക്കോട് യുവാവിനു നേരെ സദാചാര ഗുണ്ടായിസം. സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ച് യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതായാണ് പരാതി. യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
അഴീക്കോട് മേനോൻ ബസാറിൽ ശനിയാഴ്ച്ച രാത്രിയിലാണ് പ്രാകൃതമായ ശിക്ഷാരീതി നടപ്പിലാക്കിയത് സംശയകരമായ സാഹചര്യത്തിൽ കണ്ടെന്നാരോപിച്ച് പിടികൂടിയ
മേനോൻ ബസാർ പള്ളിപ്പറമ്പിൽ സലാമി (47) നെഒരു സംഘം ആളുകൾ ചേർന്ന് വിവസ്ത്രനാക്കി റോഡരികിലെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട മര്‍ദനത്തിനൊടുവില്‍ പൊലിസ് എത്തിയാണ് ഇയാളെ മോചിപ്പിച്ചത്.
സംഘം ചേർന്നുള്ള മർദ്ദനത്തിൽ സലാമിന്റെ മൂന്ന് പല്ലുകൾ നഷ്ടപ്പെട്ടു. ഇയാളുടെ ശരീരം മുഴുവൻ മർദ്ദനമേറ്റ പാടുകളുണ്ട്. സാരമായി പരുക്കേറ്റ ഇയാളെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."