നന്മ പൊഴിക്കുന്നു ഈ കൂട്ടായ്മ
ചെറുവത്തൂര്‍: സമൂഹമാധ്യമങ്ങളെ എങ്ങനെ സാമൂഹ്യ നന്മയുടെ മാധ്യമമാക്കി മാറ്റാം എന്ന് തെളിയിക്കുകയാണ് ചെറുവത്തൂര്‍ ഫേസ്ബുക്ക് കൂട്ടായ്മ.
കേവലം നേരം പോക്കിനുള്ള ഉപാധിയല്ല ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് ഫെയ്‌സ് ബുക്കും വാട്‌സ് ആപ്പുമെല്ലാം. മറ്റുള്ളവര്‍ വേദനിക്കുമ്പോള്‍ മനസുരുകുന്ന നന്മയുള്ള മനസുകളുടെ കൂട്ടായ്മയുടെ പേരായി മാറുകയാണ് ചെറുവത്തൂര്‍ഫെയ്‌സ് ബുക്ക് കൂട്ടായ്മ എന്നത്. ചെറുവത്തൂരില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും സഹായമഭ്യര്‍ഥിച്ചുകൊണ്ടുള്ള പോസ്റ്റുകളോ വാര്‍ത്തകളോ കണ്ടാല്‍ കൂട്ടായ്മയിലുള്ളവര്‍ അത് മറ്റുള്ളവരെ അറിയിക്കും. കഴിയാവുന്നത്ര സഹായധനം സ്വരൂപിച്ച് അത് അത് വേദനിക്കുന്നവരുടെ കൈകളിലേക്ക് എത്രയും വേഗം എത്തിക്കുക എന്നതാണ് അടുത്ത ദൗത്യം. ഏതാണ്ട് ഒന്നര ലക്ഷത്തോളം രൂപയുടെ സഹായം ഇവര്‍ ഇതിനോടകം അര്‍ഹതപ്പെട്ട കരങ്ങളിലേക്ക് എത്തിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്തിലെ മുഴക്കോം കിഴക്കേക്കരയിലെ പി ഗീതയുടെ മകള്‍ ഒരു വയസ്സുകാരി ശ്രീലക്ഷ്മി ചികിത്സാ സഹായം തേടുന്ന വാര്‍ത്ത ഇവരുടെ ശ്രദ്ധയില്‍ എത്തുന്നത്. എല്ലാവരുംഒത്തു ചേര്‍ന്നപ്പോള്‍ രണ്ടു ദിവസങ്ങളിലായി ഇരുപത്തി രണ്ടായിരത്തോളം രൂപ സമാഹരിക്കാന്‍ ഇവര്‍ക്ക് സാധിച്ചു.
ഇങ്ങനെ സമാഹരിച്ച സഹായം അബ്ദുല്‍ നാസര്‍, സിന്ധു പ്രമോദ് എന്നിവര്‍ ശ്രീലക്ഷ്മിയുടെ മാതാവ് പി ഗീതയ്ക്ക് കൈമാറി. അനില്‍ കുമാര്‍ പത്രവളപ്പില്‍, ജയന്‍ ചെറുവത്തൂര്‍, അറഫാത്ത് ചെറുവത്തൂര്‍, അനീഷ് അമ്പാടി , സാഹിര്‍ മാവിലാടം എന്നിവരാണ് കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."