ചന്ദ്രശേഖരന്റെ മന്ത്രിപദവി: പ്രതീക്ഷകളുമായി കാഞ്ഞങ്ങാട്ടുകാര്‍
കാഞ്ഞങ്ങാട് : ജില്ലയില്‍ നിന്നും ഇ ചന്ദ്രശേഖരന്‍ മന്ത്രിയായി സത്യപ്രതിപ്രതിഞ്ജ ചെയ്ത് അധികാരം ഏറ്റതോടെ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ വാനോളം പ്രതീക്ഷകള്‍ ഉയര്‍ന്നു.
ചന്ദ്രശേഖരിനില്‍ നിന്ന് വിവിധ കാര്യങ്ങളാണ് ജില്ല പ്രതീക്ഷിക്കുന്നത്..ഹൊസ്ദുര്‍ഗ് താലൂക്കില്‍ മലയോര മേഖലയില്‍ മാത്രമായിട്ട് ഒരു കോടതി വേണമെന്ന ജനങ്ങളുടെ ആവശ്യത്തിനു കാലങ്ങളുടെ പഴക്കമുണ്ട്.
ഇനിയും അന്താരാഷ്ട്ര ടൂറിസം മേഖലയിലേക്ക് കയറാതെ കിതച്ചിരിക്കുന്ന റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വളര്‍ച്ചയും, കോട്ടച്ചേരി റെയില്‍വെ മേല്‍പാലം, കുശാല്‍ നഗര്‍ മേല്‍പാലം,മുട്ടിലിഴയുന്ന കാഞ്ഞങ്ങാട് കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോയുടെ വികസനം, തീരദേശ റൂട്ടില്‍ ഓടിയിരുന്ന റദ്ദാക്കിയ എം എല്‍ എ ബസിന്റെ വീണ്ടുമുള്ള ഓട്ടം,നഗരത്തിനും മലയോര മേഖലയ്ക്കും ആവശ്യമായ കുടി വെള്ള സംഭരണി, കാലങ്ങളായി ജനങ്ങള്‍ ഉന്നയിക്കുന്ന മലയോര ഹൈവേ യാഥാര്‍ത്ഥ്യമാക്കല്‍, കാഞ്ഞങ്ങാട്,കാണിയൂര്‍ റെയില്‍വേ പാത,മലയോര മേഖലയിലെ ആദിവാസി കോളനികളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കല്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ മന്ത്രിയെന്ന നിലയില്‍ ഉയര്‍ന്ന പരിഗണന കിട്ടുമെന്ന വിശ്വാസത്തിലാണ് ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."