മനുഷ്യാവകാശ സംരക്ഷണത്തിന്റെ ഈറ്റില്ലമായി കാംപസുകളെ മാറ്റണം
പോത്തന്‍കോട്: സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം പൊതുരംഗത്ത് നിലനിര്‍ത്താന്‍ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് കച്ചവടവല്‍ക്കരണവും വര്‍ഗ്ഗീയ താല്‍പര്യങ്ങളും ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ ഇരുപത്തിയാറാം വാര്‍ഷിക സമ്മേളനം പോത്തന്‍കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിന് മാതൃകയാവും വിധം പൊതു വിദ്യാഭ്യാസത്തില്‍ ജനകീയത വര്‍ദ്ധിപ്പിച്ച് കാമ്പസുകള്‍ ജനാധിപത്യപരമാക്കണം. ജനാധിപത്യ ചിന്തയുള്ള പൗരന്‍മാര്‍ വളര്‍ന്നു വരുന്ന ഇവിടം മാത്രമേ മനുഷ്യാവകാശ സംരക്ഷണത്തിന്റെ ഈറ്റില്ലമായി മാറുകയുള്ളൂ. എണ്‍പതുകളില്‍ തുടങ്ങിയ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ മൗലികമായ വിദ്യാഭ്യാസ സമ്പ്രദായത്തെ വികലമാക്കി. മൂലധന ശക്തികള്‍ വിദ്യാഭ്യാസത്തിന്റെ ഗതി നിയന്ത്രിക്കാന്‍ തുടങ്ങിയപ്പോള്‍ വിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധി രൂപപ്പെടാന്‍ തുടങ്ങി. നയംമാറ്റം മാത്രമാണ് ലോകത്തെവിടെയും ഇതിനു പരിഹാമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."