ന്യൂനപക്ഷം രാഷ്ട്രീയ ശക്തിയാവാതെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടില്ല: പി. രാമഭദ്രന്‍
കൊല്ലം: ദലിത് പിന്നാക്ക വിഭാഗങ്ങള്‍ രാഷ്ട്രീയ ശക്തിയായി മാറാതെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രന്‍ പറഞ്ഞു. സാമൂഹിക സമത്വമുന്നണി ജില്ലാ നേതൃസമ്മേളനം പബ്ലിക് ലൈബ്രറി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് മാറി മാറി ഭരിക്കുന്നവര്‍ തീരുമാനമെടുക്കുന്നത്. ഏറ്റവും പിന്നണിയില്‍ കഴിയുന്ന ചെറിയ സമുദായങ്ങളെ എല്ലാ മുന്നണികളും അവഗണിക്കുകയാണ്. ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് ക്ഷേമപദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കി പിന്നാക്ക സമുദായ വകുപ്പിനെ ശക്തിപ്പെടുത്തണമെന്നും പി.രാമഭദ്രന്‍ ആവശ്യപ്പെട്ടു.
സാമൂഹിക സമത്വ മുന്നണി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കുട്ടപ്പന്‍ ചെട്ടിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. വാദ്ധ്യാര്‍ മഹാസഭ സംസ്ഥാന ട്രഷറര്‍ പുനലൂര്‍ വിജയന്‍ അദ്ധ്യക്ഷനായിരുന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ആര്‍.ശങ്കര്‍ റെഡ്ഢി, എം.വത്സലന്‍, കെ.കെ വൈദ്യനാഥന്‍പിള്ള, സി.വിജയന്‍പിള്ള, അഡ്വ.ബാബു ശങ്കര്‍ റെഡ്ഢി, കൊട്ടാരക്കര കൃഷ്ണന്‍കുട്ടി, ഉമയനല്ലൂര്‍ ചന്ദ്രശേഖരപിള്ള, കടവൂര്‍ വി.ഓമനകുട്ടന്‍, കെ.ഭരതന്‍, ബി.പ്രീയകുമാര്‍, ആര്‍.സുജിത്, കാവുവിള ബാബുരാജന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."