HOME
DETAILS

ആയിരം തുഗ്ലക്കുമാര്‍ ഒരാളില്‍ സന്നിവേശിച്ചതാണ് മോദി: ബിന്ദു കൃഷ്ണ

  
backup
January 15, 2017 | 7:31 PM

%e0%b4%86%e0%b4%af%e0%b4%bf%e0%b4%b0%e0%b4%82-%e0%b4%a4%e0%b5%81%e0%b4%97%e0%b5%8d%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b0%e0%b4%be


കൊല്ലം: മോദിയുടെ ഭരണപരിഷ്‌കാരങ്ങള്‍ തുഗ്ലക്കിനെപ്പോലും നാണിപ്പിക്കുന്നതാണെന്ന് ഡി.സി.സി. പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു. നോട്ട് നിരോധിച്ച് തൊഴിലാളികളെ കഷ്ടപ്പെടുത്തുന്നതിനെതിരെ പ്രതിഷേധിച്ച് ഐ.എന്‍.ടി.യു.സി വുമണ്‍ വര്‍ക്കേഴ്‌സ് കൗണ്‍സില്‍ കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കടയില്‍ സംഘടിപ്പിച്ച പട്ടിണി കലമുടയ്ക്കല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദു കൃഷ്ണ. ആയിരം തുഗ്ലക്കുമാര്‍ ഒരാളില്‍ സന്നിവേശിച്ചാല്‍ അതാണ് നരേന്ദ്ര മോദിയെന്ന് മോദിയുടെ ജനവിരുദ്ധ ഭരണപരിഷ്‌കാരങ്ങളെ പരാമര്‍ശിച്ച് ബിന്ദു കൃഷ്ണ പരിഹസിച്ചു. തൊഴിലാളികള്‍ അവര്‍ അദ്ധ്വാനിച്ചുണ്ടാക്കിയ പണം ബാങ്കില്‍ നിന്ന് തിരിച്ചെടുക്കണമെങ്കില്‍ സംഘ് പരിവാറിന്റേയും മോദിയുടെയും തിട്ടൂരം വാങ്ങേണ്ട ഗതികേടിലാണെന്നും അവര്‍ കുറ്റപ്പെടുത്തി.
ഐ.എന്‍.ടി.യു.സി. വുമണ്‍ വര്‍ക്കേഴ്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കൃഷ്ണവേണി ജി.ശര്‍മ്മ അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി. കൊല്ലം ജില്ലാ പ്രസിഡന്റ് എന്‍.അഴകേശന്‍ മുന്‍ ഡി.സി.സി പ്രസിഡന്റ് ഡോ. ജി പ്രതാപവര്‍മ്മ തമ്പാന്‍, ജമീലാ ഇബ്രാഹിം, സൂരജ് രവി, കാഞ്ഞിരംവിള അജയകുമാര്‍, പി.ജര്‍മിയാസ്, വടക്കേവിള ശശി, ജി.ജയപ്രകാശ്, അയത്തില്‍ തങ്കപ്പന്‍, സരസ്വതിയമ്മ, ഗോപികാ റാണി, സിസിലി സ്റ്റീഫന്‍, രമാ ഗോപാലകൃഷ്ണന്‍, ജയശ്രീ രമണന്‍, യു. വഹീദാ, ഉഷാ രാജ്, ശ്രീകുമാരി, എസ്.നാസറുദ്ദീന്‍, അനീഷ് അരവിന്ദ്, വിഷ്ണു സുനില്‍ പന്തളം, കെ.ബി ഷഹാല്‍, എ.എം. അന്‍സാരി, ഒ.ബി. രാജേഷ്, മൈലക്കാട് സുനില്‍, നാലുതുണ്ടില്‍ റഹീം, പനയം സജീവ്, ഡി.ശകുന്തള, ബീനാ സതീശന്‍, സിന്ധു ഗോപന്‍, ശാന്തകുമാരിയമ്മ, പി.കെ രാധ, എസ്.പി.മഞ്ചു സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  16 days ago
No Image

'അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല, സസ്‌പെന്‍ഡ് ചെയ്തിരുന്നു, പിരിച്ചുവിട്ടിട്ടില്ല; ആരോപണം തള്ളി അഭിലാഷ് ഡേവിഡ്

Kerala
  •  16 days ago
No Image

കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി; നാല് വയസുകാരന് ദാരുണാന്ത്യം

Kerala
  •  16 days ago
No Image

ബിഹാറില്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് മഹാസഖ്യം, ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് മുകേഷ് സാഹ്നി

National
  •  16 days ago
No Image

രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു

Kerala
  •  16 days ago
No Image

ഏഷ്യൻ വൻകരയും കീഴടക്കി കുതിപ്പ്; ചരിത്രത്തിന്റെ നെറുകയിൽ ഹിറ്റ്മാൻ

Cricket
  •  16 days ago
No Image

'യുദ്ധാനന്തര ഗസ്സയില്‍ ഹമാസിനോ ഫലസ്തീന്‍ അതോറിറ്റിക്കോ ഇടമില്ല, തുര്‍ക്കി സൈന്യത്തേയും അനുവദിക്കില്ല' നെതന്യാഹു 

International
  •  16 days ago
No Image

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സ്റ്റാറ്റസ്: ഡി.വൈ.എസ്.പിയോട് വിശദീകരണം തേടി

Kerala
  •  16 days ago
No Image

അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ 'സെഞ്ച്വറി'; ഇന്ത്യയെ കരകയറ്റി അയ്യർ-രോഹിത് സംഖ്യം

Cricket
  •  16 days ago
No Image

പേരാമ്പ്രയിലെ പൊലിസ് മര്‍ദ്ദനം ആസൂത്രിതം, മര്‍ദ്ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സി.ഐ; ഇയാളെ തിരിച്ചറിയാന്‍ എ.ഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പില്‍

Kerala
  •  16 days ago