വിവരാവകാശാപേക്ഷകനെ ശല്യക്കാരനായി ചിത്രീകരിക്കുന്നതായി പരാതി
കൊപ്പം: വിളയൂര്‍ സബ് രജിസ്റ്റാര്‍ ഓഫിസില്‍ നല്കിയ വിവരാവകാശ അപേക്ഷക്ക് ഉചിതമായ മറുപടി നല്‍കുന്നില്ലെന്നു മാത്രമല്ല അപേക്ഷകനെ ശല്യക്കാരനായി ചിത്രീകരിക്കുന്നതായും പരാതി. പുലാമന്തോള്‍ പഞ്ചായത്തിലെ ചെമ്മല സ്വദേശി മണ്ണേങ്ങല്‍ സൈതലവിയാണ് പരാതിക്കാരന്. പൊതുജനങ്ങളുടെ പക്കല്‍നിന്ന് ആധാരം എഴുത്തുകാര്‍ ഓഫിസിലെ ഓരോ ജീവനക്കാരന്റെയും പേര് പറഞ്ഞ് അധിക ഫീസ് വാങ്ങുന്നു എന്ന ആരോപണത്തിന്റെ സത്യാവസ്ഥ അറിയാന്‍ വേണ്ടി സമര്‍പിച്ച അപേക്ഷയിലാണ് വിളയൂര്‍ സബ് രജിസ്റ്റാര്‍ ഓഫിസില്‍നിന്ന് അഴകൊഴമ്പന്‍ മറുപടി നല്‍കിയത്. നിയമം ദുരുപയോഗം ചെയ്യുകയാണെന്നും കരിവാരിത്തേച്ചുകാണിക്കുകയാണെന്നുമുള്ള പരാമര്‍ശങ്ങളാണ് മറുപടിയിലുള്ളത്.
ഇതിന്റെ അടിസ്ഥാനത്തില്‍ സൈതലവി അപ്പീല്‍ പോവുകയും വിളയൂര്‍ സബ് രജിസ്റ്റാര്‍ ഓഫിസില്‍നിന്ന് ശരിയായ മറുപടി നല്കാന് ഉത്തരവ് നേടുകയും ചെയ്തു. അതിന്റെയടിസ്ഥാനത്തില്‍ മറുപടി ലഭിക്കുകയും ചെയ്തു. ആധാരം എഴുത്ത് ഫീസിന്റെ കൂടെയാണ് ജീവനക്കാര്‍ക്കുമുള്ള വിഹിതം കൈപ്പറ്റുന്നതായി വ്യാപകമായ പരാതി പൊതുജനങ്ങളില്‍ നിന്നുണ്ടായത്. ഈ സന്ദര്‍ഭത്തിലാണ് പരാതി നല്കാന് നിര്‍ബന്ധിതനായതെന്ന് സൈതലവി സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."