വീണ്ടും റെക്കോർഡ് തിരുത്തി സ്വർണം; 54,000 കടന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ
കൊച്ചി: വീണ്ടും റെക്കോർഡ് വിലയിലേക്ക് കുതിച്ച് സ്വർണവില. ആദ്യമായി അമ്പതിനാലായിരവും കടന്ന് കുതിക്കുകയാണ് വില. ഇന്ന് പവന് 720 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 54000 കടന്നത്. 54,360 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 90 രൂപ വർധിച്ച് 6795 രൂപയായി.
കഴിഞ്ഞ ദിവസം ഒറ്റയടിക്ക് പവന് 560 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്നലെ തിരിച്ചുകയറിയിരുന്നു. ഇന്നലെ പവന് 440 രൂപയാണ് വര്‍ധിച്ചത്. തുടര്‍ന്ന് 12ന് രേഖപ്പെടുത്തിയ മുന്‍ റെക്കോര്‍ഡ് 53,760 തിരുത്തി ഇന്ന് സ്വര്‍ണവില കുതിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്ണവിലയാണ് ഏപ്രില്‍ മൂന്നാം തീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. രണ്ടുദിവസത്തിനിടെ ആയിരം രൂപ വര്‍ധിച്ച ശേഷം തുടര്‍ന്നുള്ള ദിവസങ്ങളിലും വില ഉയരുന്നത് തുടരുകയാണ്.
ഏപ്രില്‍ മാസത്തെ സ്വര്‍ണവില
01-Apr-24 50880
02-Apr-24 50680
03-Apr-24 51280
04-Apr-24 51680
05-Apr-24 51320
06-Apr-24 52280
07-Apr-24 52280
08-Apr-24 52520
09-Apr-24 52600
10-Apr-24 52880
11-Apr-24 52960
12-Apr-24 53760
13-Apr-24 53200
14-Apr-24 53200
15-Apr-24 53640
16-Apr-24 54360
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."