സഊദി അറേബ്യ: ഇൻഷുറൻസ് മേഖലയിലെ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നു
റിയാദ്:സഊദി അറേബ്യയിലെ ഇൻഷുറൻസ് മേഖലയുമായി ബന്ധപ്പെട്ട എല്ലാ തൊഴിലുകളിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള തീരുമാനം സഊദി അറേബ്യയിൽ പ്രാബല്യത്തിൽ വന്നു.
ഈ തീരുമാനം 2024 ഏപ്രിൽ 15, തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി സഊദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോർസസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചിട്ടുണ്ട്.
بالشراكة بين #وزارة_الموارد_البشرية_والتنمية_الاجتماعية و #هيئة_التأمين، نُعلن عن بدء سريان قرار توطين وظائف مبيعات المنتجات التأمينية؛ سعيًا لتوفير فرص عملٍ للمواطنين وتعزيز النشاط الاقتصادي لقطاع التأمين.
— وزارة الموارد البشرية والتنمية الاجتماعية (@HRSD_SA) April 15, 2024
🗓️ سريان القرار : 15 أبريل 2024 م https://t.co/oxrGQsavk5
ഇൻഷുറൻസ് സേവനങ്ങളുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ വില്പന മേഖലയിലെ തൊഴിലുകളിലാണ് 2024 ഏപ്രിൽ 15 മുതൽ സഊദി അറേബ്യയിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. സഊദി ഇൻഷുറൻസ് അതോറിറ്റിയുമായി ചേർന്നാണ് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോർസസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് ഈ തീരുമാനം നടപ്പിലാക്കുന്നത്.
സഊദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."