HOME
DETAILS

ചീര്‍പ്പ് പാലത്തിന്റെ പാര്‍ശ്വഭിത്തിക്കടിയിലൂടെ ഓരുജലം കയറുന്നത് കുടിവെള്ള സ്രോതസുകള്‍ക്ക് ഭീഷണിയാകുന്നു

  
backup
January 15 2017 | 22:01 PM

%e0%b4%9a%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%be


ഫറോക്ക് :  ചീര്‍പ്പ് പാലത്തിന്റെ പാര്‍ശ്വഭിത്തിക്കടയിലുടെ ഉപ്പ് വെളളം കയറുന്നത് ജനവാസ കേന്ദ്രത്തിലെ കുടിവെളള സ്രോതസ്സുകള്‍ക്ക് ഭീഷണിയാകുന്നു. നല്ലൂര്‍ സ്രാങ്ക്പടി ഇടക്കഴിക്കടവ് ചീര്‍പ്പ് പാലത്തിന്റെ പാര്‍ശ്വഭിത്തിക്കടിയിലുടെ ഓരുജലം കയറുന്നതാണ് നാട്ടുകാരുടെ കുടിവെളളം മുട്ടിക്കുന്നത്. ചാലിയാറിന്റെ കൈവഴിയായ വടക്കുമ്പാട് പുഴയില്‍ നിന്നും ഓരുജലം എടക്കഴിക്കടവ് തോട്ടിലേക്ക് കയറിയാണ് കുടിവെളള സ്രോതസ്സുകളിലെത്തുന്നത്.
    എടക്കഴിക്കടവില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച ചീര്‍പ്പ് പാലത്തിന്റെ ഷട്ടറുകള്‍ തകര്‍ന്നതിനാല്‍ താല്‍ക്കാലിക ബണ്ട് കെട്ടിയാണ് ഓരുജലം തോടിലേക്ക് കയറുന്നത് തടഞ്ഞിരുന്നത്. ഈ വര്‍ഷവും പാലം താല്‍ക്കാലിക ബണ്ടു കെട്ടി അടച്ചിരുന്നെങ്കിലും രണ്ടുമീറ്റര്‍ താഴ്ച്ചയുളള പാര്‍ശ്വഭിത്തിക്കടയിലൂടെ ഓരു വെളളം കയറുന്നതാണ് പ്രദേശത്തെ മിക്ക കിണറുകളും ജലസ്രോതസ്സുകളും മലിനമാക്കുന്നത്. ഫറോക്ക് മുനിസിപ്പാലിറ്റിയില്‍ മൂന്ന് ഡിവിഷനുകളിലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തു കൂടിയാണ് എടക്കഴിക്കടവ് തോട് കടന്നു പോകുന്നത്. പുഴയില്‍ വേലിയേറ്റം ശക്തമാകുന്നതിനാല്‍ പ്രദേശത്തെ മുഴുവന്‍ കുടിവെളള കിണറുകളും മലിനമാകുമെന്ന ആശങ്കയിലാണ് ജനം. കഴിഞ്ഞ വര്‍ഷം ശക്തമായ വേലിയേറ്റത്തില്‍ തോട് നിറഞ്ഞ് കവിഞ്ഞ് സമീപത്തെ വീടുകളുടെ മുറ്റം വരെ ഓരുജലം കയറിയിരുന്നു. തോട്ടലൂടെ മലിനജലം ജനവാസ മേഖലയിലേക്കെത്തുന്നത് പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ത്തുന്നു. മേലായ് വളപ്പ്, സ്രാങ്ക്പടി, എടക്കഴിക്കടവ്, പൊറ്റെക്കാട്, തെക്കെടത്ത്, കുറ്റിപ്പടി, കഷായപ്പടി, നല്ലൂര്‍, അത്തംവളം പ്രദേശത്തെ നൂറിലധികം വീട്ടുകാരാണ് ഉപ്പ് വെളള ഭീഷണിയുമായി കഴിയുന്നത്.
    ഓരുവെളളം കയറ്റം ശക്തമായാല്‍ പ്രദേശത്തെ പ്രധാന കുടിവെളള പമ്പിംഗ് നടത്തുന്ന കിണറുകളും മലിനപ്പെടും. ഇത് പ്രദേശത്തെ നിരവധി ജനങ്ങളുടെ കുടിവെളളം മുട്ടിക്കും. നിരവധി തവണ അധികൃതരെയും ഡിവിഷന്‍ കൗണ്‍സിലര്‍മാരെയും വിവരമറിയിച്ചിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago