മോട്ടോര്‍ ബൈക്ക് സുരക്ഷാബോധവല്‍ക്കരണ പരിപാടി സമാപിച്ചു
വളാഞ്ചേരി: ജനമൈത്രി പൊലിസിന്റെ സഹകരണത്തോടെ നടക്കാവില്‍ ആശുപത്രിയും കെ.വി.വി.ഇ യൂത്ത് വിങും സംയുക്ത നടത്തിയ മോട്ടോര്‍ ബൈക്ക് സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയുടെ സമാപന സമ്മേളനം നഗരസഭാ ചെയര്‍പേഴ്സണ്‍ എം ഷാഹിന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
നാലു ദിവസങ്ങളിലായി വ്യത്യസ്ത പരിപാടികളോടെയാണ് ബോധവത്കരണം സംഘടിപ്പിച്ചത്. ബോധവല്‍ക്കരണ ക്ലാസുകള്‍,ഹെല്‍മെറ്റ് സന്ദേശയാത്ര പരിപാടികളും നടന്നു. സമാപന ദിവസമായ ഇന്നലെ 'സുരക്ഷ ശീലമാക്കൂ' എന്ന സന്ദേശവുമായി ബൈക്ക് റാലിയും നടന്നു. വൈകിട്ട് നടക്കാവില്‍ ആശുപത്രി പരിസരത്ത് നിന്നാരംഭിച്ച റാലി മലപ്പുറം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അബ്ദുല്‍ സുബൈര്‍ ഫ്ളാഗ് ഓഫ് ചെയ്തു.
വളാഞ്ചേരിലും പരിസര പ്രദേശങ്ങളിലും ബൈക്ക് റാലിയും സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നുനടന്ന സമാപന സമ്മേളനം ഐ.എം.എ വളാഞ്ചേരി ബ്രാഞ്ച് പ്രസിഡന്റ് ഡോ. എന്‍ മുഹമ്മദലി ബോധവല്‍ക്കരണ ക്ലാസെടുത്തു. വെസ്റ്റേണ്‍ പ്രഭാകരന് അധ്യക്ഷനായി. വി.പി.എം സാലിഹ്, ഷാഫി കാവുംപുറം, കുഞ്ഞാപ്പു, കെ.പി അബ്ദുറഹ്മാന്, മുഹമ്മദ് ബാപ്പുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."