ധാര്‍മിക മൂല്യങ്ങളിലൂന്നിയുള്ള സാഹിത്യ പ്രചരണവും മല്‍സരങ്ങളുമാണ് കാലഘട്ടത്തിന്നാവശ്യം മന്ത്രി കെ.ടി ജലീല്‍
ആനക്കര: ധാര്‍മിക മൂല്ല്യങ്ങളിലൂന്നിയുള്ള സാഹിത്യ പ്രചരണവും മല്‍സങ്ങളുമാണ് കാലഘട്ടത്തിന്നാവശ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.ടി ജലീല്‍. ഐഡിയല്‍ അസോസിയേഷന്‍ ഓഫ് മൈനോരിറ്റി എജുക്കേഷന്‍ (ഐ.എ.എം.ഇ) സംസ്ഥാന ആര്‍ട്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
വിദ്യാര്‍ഥികളുടെ സര്‍ഗശേഷിയുടെ പുരോഗതിക്കായി കലാ മല്‍സരങ്ങളെ വിനിയോഗിക്കണം. കച്ചവട താല്‍പര്യത്തിന്നായി സര്‍ഗ വാസനകളെ ഉപയോഗപ്പെടുത്തി മേളകളെ ധൂര്‍ത്തിന്റേയും ആര്‍ഭാടത്തിന്റേയും കേളി കേന്ദ്രങ്ങളാക്കുന്നതില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ രീതിയില്‍ നടത്തുന്ന ഐ.എ.എം.ഇ ആര്‍ട്‌സ് ഫെസ്റ്റ് പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതാണ്. ഐ.എ.എം.ഇ എക്‌സിക്യുട്ടീവ് ഡയറക്ട്ടര്‍ പ്രഫ. കെ. കോയക്കുട്ടി അധ്യക്ഷനായി. സിദ്ദീഖ് മൗലവി, വാരിയത്ത് മുഹമ്മദലി, ശംസുദ്ദീന്‍ ഹാജി ഒതളൂര്‍, ജഹ്ഫര്‍ പികെ, സിപി അശ്‌റഫ്, ഗിരീഷ്‌കുമാര്‍, കെകെ ഷമീം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."