വിദ്യാര്‍ഥികളെ ഇന്നു ഹൈക്കോടതിയില്‍ ഹാജരാക്കും
കാഞ്ഞങ്ങാട്: ഒരുമാസം മുമ്പ് കാണാതാവുകയും കഴിഞ്ഞ ദിവസം ചെന്നെയില്‍ കണ്ടെത്തുകയും ചെയ്ത വിദ്യാര്‍ഥികളെ പൊലിസ് ഇന്നു ഹൈക്കോടതിയില്‍ ഹാജരാക്കും. പത്താംതരം വിദ്യാര്‍ഥിനിയായ ഫാത്വിമത്ത് മുബഷിറ, സഹപാഠിയായ നിയാസ് എന്നിവരെയാണു ഇന്നലെ ചെന്നെയില്‍ നിന്നു പൊലിസ് കണ്ടെത്തിയത്. ഹൊസ്ദുര്‍ഗ് സി.ഐ സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ വനിതാ പൊലിസ് ഉള്‍പ്പെടെയുള്ള സംഘമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഡിസംബര്‍ ഒന്‍പതിനാണു സ്കൂളിലേക്കുപോയ മുബഷിറയെ കാണാതായത്. മുബഷിറയുടെ ബന്ധുക്കള്‍ നല്കിയ ഹേബിയസ് കോര്‍പസ് ഹരജിയെ തുടര്‍ന്ന് ഈ മാസം 10നകം പെണ്‍കുട്ടിയെ ഹാജരാക്കണമെന്ന് ഹൈക്കോടതി അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഈ തിയതിക്കകം ഇവരെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന അപേക്ഷ പൊലിസ് കോടതിയില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ഈ മാസം 16 വരെ കോടതി സമയം അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."