HOME
DETAILS
MAL
സി.കെ പത്മനാഭന്റെത് ആര്.എസ്.എസില്‍ നേരെ ചിന്തിക്കുന്നവരുടെ ശബ്ദം പിണറായി
backup
January 15 2017 | 23:01 PM
പയ്യന്നൂര്‍: എം.ടിക്കും കമലിനും അനുകൂലമായി സംസാരിച്ച സി.കെ. പത്മനാഭന്റെത് ആര്.എസ്.എസില്‍ നേരെ ചിന്തിക്കുന്നവരുടെ ശബ്ദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പയ്യന്നൂരില്‍ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസായ എ.കെ.ജി ഭവന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തെ വലതുപക്ഷത്തിലും പുരോഗമനപരമായും, നേരായും ചിന്തിക്കുന്ന വിഭാഗം വര്‍ധിച്ചു വരികയാണ്. അത്തരമൊരു അവസ്ഥയിലാണ് രാജ്യം. ജനാധിപത്യത്തിനും, മതേതരത്വത്തിനും ഒരു വിലയും കല്‍പ്പിക്കാത്ത സര്‍ക്കാരാണ് കേന്ദ്രത്തില്‍. ഒന്നിനും സ്ഥിരതയില്ലാത്ത രാജ്യമായി ഇന്ത്യ മാറിയെന്നും പിണറായി പറഞ്ഞു. ഷേണായി സ്ക്വയറില്‍ നടന്ന പരിപാടിയില്‍ സി. കൃഷ്ണന് എം എല്‍ എ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."