കേന്ദ്ര നടപടി പ്രതിഷേധാര്‍ഹമെന്ന് ചെന്നിത്തല
രാമപുരം: ഫാ. ടോം ഉഴുന്നാലിയുടെ മോചനശ്രമങ്ങള്‍ ഊര്‍ജിതമാക്കാത്ത കേന്ദ്ര നടപടി പ്രതിഷേധാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ഇതിനെതിരേ ശക്തമായി പ്രതികരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
വൈദികന്റെ രാമപുരത്തെ കുടുംബ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഫാ. ഉഴുന്നാലിനെ മോചിപ്പിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ കണ്ടതായി രമേശ് ചെന്നിത്തല പറഞ്ഞു .
തിരുവന്തപുരത്തുവച്ച് ഇക്കാര്യം രാഷ്ട്രപതിയോട് വിശദമായി ചര്‍ച്ച നടത്തി. അടിയന്തിരമായി ഇടപെട്ട് വേണ്ടത് ചെയ്യാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട് . ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ 57 പഞ്ചായത്തുകളില്‍ നിന്നും രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് സമര്‍പ്പിക്കുവാന്‍ 60000 ഒപ്പുകള്‍ ശേഖരിച്ചിരുന്നു. ഇത് ഇബ്രാഹിംകുട്ടി കല്ലാര്‍ ഫാ ടോം ഉഴുന്നാലിയുടെ രാമപുരത്തെ വീട്ടില്‍ വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൈമാറി.
ഫാ. ടോം ഉഴുന്നാലിയുടെ സഹോദരന്‍ ഡേവിഡ് ബന്ധുക്കളായ വി.എ. തോമസ്, ഷാജന്‍ ഉഴുന്നാലില്‍, ഒ.എസ്. മാത്യു ഓലിയക്കാട്ടില്‍, തോമസ് ഉഴുന്നാലില്‍, ഇടുക്കി മുന്‍ ഡി.സി.സി. പ്രസിഡന്റുമാരായ റോയി കെ. പൗലോസ്, അഡ്വ. ജോയി തോമസ്, ഇടുക്കി ഡി.സി.സി ഭാരവാഹികളായ തോമസ് മാത്യു, ജോയി മാത്യു, ചാര്‍ളി ആന്റണി, എന്‍. പുരുഷോത്തമന്‍, വി.ഇ താജ്ജുദ്ദീന്‍, പി.എസ് ചന്ദ്രശേഖരപിള്ള, ബ്ലോക്ക് പ്രസിഡന്റുമാരായ എ.എം ദേവസ്യ, ജാഫര്‍ഖാന്‍ മുഹമ്മദ്, സോമി വട്ടക്കാട്ട്, പി.ജെ അവിര, മുന്‍ ഡി.സി.സി പ്രസിഡന്റ് റ്റോമി കല്ലാനി, ജോസഫ് വാഴയ്ക്കന്‍, ഫിലിപ്പ് ജോസഫ്, കോട്ടയം ഡി.സി.സി ജനറല്‍ സെക്രട്ടറി സി.റ്റി രാജന്‍, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് കിഴക്കേക്കര, അഡ്വ. ബിജു പുന്നത്താനം, അനിത രാജു, കോണ്‍ഗ്രസ് രാമപുരം മണ്ഡലം പ്രസിഡന്റ് ഡി. പ്രസാദ് ഭക്തിവിലാസ്, റോയി എലിപ്പിലിക്കാട്ട് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."