ആന്റപ്പന്‍ അമ്പിയായത്തിന്റെ ജീവിതം മാതൃകയാക്കണം: ഉമ്മന്‍ ചാണ്ടി
എടത്വ: സമൂഹത്തെ ഒന്നാകെ കണ്ട് കേരള കരയെ പച്ചപ്പിന്റെ ലോകത്ത് എത്തിക്കാന്‍ ധീരമായി പോരാടിയ ഗ്രീന്‍ കമ്മ്യൂണിറ്റി സ്ഥാപകന്‍ ആന്റപ്പന്‍ അമ്പിയായത്തിന്റെ ജീവിതം മാതൃകയാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അകാലത്തില്‍ പൊലിഞ്ഞ ഗ്രീന്‍ കമ്മ്യൂണിറ്റി സ്ഥാപകന്‍ ആന്റപ്പന്‍ അമ്പിയായത്തിന്റെ സ്മരണ നിലനിര്‍ത്തുവാന്‍ സുഹൃത്തുകള്‍ ചേര്‍ന്ന് ആന്റപ്പന്റെ വീടിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന ശലഭോദ്യാനത്തില്‍ ആന്റപ്പന്റെ ശിലാ സ്മാരകത്തിന്റെ അനാഛാദനവും മഴമിത്രത്തിന്റെ താക്കോല്‍ദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ നന്മക്കായി പൊരുതുമ്പോള്‍ വീടിനേയും വീട്ടുകാരേയും കണ്ടില്ലെന്ന് നടിച്ചെന്ന് വരാം അത് സമൂഹത്തിന്റെ നന്മക്കായിട്ടാണെന്ന് കാണാന്‍ നാം വൈകിയെന്നിരിക്കും. അതായിരുന്നു ആന്റപ്പന്‍ അമ്പിയായം എന്ന മനുഷ്യസ്‌നേഹി എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ആന്റപ്പന്‍ അമ്പിയായം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള അധ്യക്ഷതവഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി., യു.ഡി.എഫ്. ചെയര്‍മാന്‍ എം. മുരളി, ഫാ. സണ്ണി പടിഞ്ഞാറേവാരിക്കാട്ട്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ്, തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജനൂബ് പുഷ്പാകരന്‍, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര ലോക്‌സഭാ കമ്മിറ്റി പ്രസിഡന്റ് സജി ജോസഫ്, ജോസഫ് കെ. നെല്ലുവേലി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മോന്‍സി സോണി, ബിജു പാലത്തിങ്കല്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അജിത്ത് കുമാര്‍ പിഷാരത്ത്, ജയിന്‍ മാത്യു, സുഷമ്മ സുധാകരന്‍, മിനി മാത്യു, മേരി സിന്‍ഡ്രല്ല, എന്‍.എസ്.യു. ദേശീയ സെക്രട്ടറി റ്റിജിന്‍ ജോസഫ്, അഡ്വ. അനില്‍ ബോസ്, അഡ്വ. ജേക്കബ് എബ്രഹാം, കെ. ഗോപകുമാര്‍, വി.കെ. സേവ്യര്‍, ജോജി കരിക്കംപള്ളി, ആന്റണി കണ്ണംകുളം, ബെന്‍സണ്‍ ജോസഫ്, തോമസുകുട്ടി മാത്യു, കെ. അശോകന്‍, സാജു കൊച്ചുപുരയ്ക്കല്‍, വിശ്വന്‍ വെട്ടത്തില്‍, ത്രിവിക്രമന്‍പിള്ള, അഡ്വ. വിനോദ് വര്‍ഗീസ്, ജയന്‍ ജോസഫ് പുന്നപ്ര, ജേക്കബ് സെബാസ്റ്റ്യന്‍, പി.കെ. സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. യു.ആര്‍.എഫ്. ഗ്രീന്‍ പ്രൊജക്ട് ചെയര്‍മാന്‍ ഗിന്നസ് ഡോ. സുനില്‍ ജോസഫ് ആദ്യചെടി നട്ടു.
പരിസ്ഥിതി സംഘടനകളുടെ ഏകോപന സമിതിയായ ഗ്രീന്‍ കമ്മ്യൂണിറ്റി രൂപീകരിച്ച് അതിന്റെ പ്രചരണത്തിന്റെ ഭാഗമായി പ്രസംഗിക്കാന്‍ പോകവേ 2013 ജൂണ്‍ മൂന്നിനാണ് ആന്റപ്പന്‍ വാഹന അപകടത്തില്‍ മരണമടഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."