പെരുകുന്ന തൊഴിലില്ലായ്മയും വളരുന്ന മൂല്യത്തകര്‍ച്ചയും
മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, ട്രാന്‍സ്‌ഫോര്‍മിങ് ഇന്ത്യ തുടങ്ങിയ മോദിസര്‍ക്കാരിന്റെ മനോഹരമായ ശബ്ദമുദ്രകളില്‍ അവതരിപ്പിക്കപ്പെട്ട തൊഴില്‍പദ്ധതികളെല്ലാം നാശമടിയുകയും തലതിരിഞ്ഞ സാമ്പത്തിക നയം നടപ്പിലാക്കുകയും ചെയ്തതോടെ ഇന്ത്യയുടെ നടുവൊടിഞ്ഞിരിക്കുകയാണ്.
രാജ്യത്തെ 6070 ശതമാനത്തോളം വരുന്ന കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ഗ്രാമീണജനത അഭൂതപൂര്‍വമായ പ്രതിസന്ധിയിലാണ്. രാജ്യം ചരിത്രത്തിലെ രൂക്ഷമായ കാര്‍ഷിക തകര്‍ച്ചയാണു നേരിടുന്നത്.
നരേന്ദ്രമോദി അധികാരാത്തിലേറിയ ശേഷം തൊഴിലില്ലായ്മ രൂക്ഷമായതായാണ് പഠനം തെളിയിക്കുന്നത്.
ഇത് സംബന്ധമായ ഒരു സര്‍വേ പുറത്ത് വന്നിരുന്നു. രാജ്യത്തെ പുരോഗമനാത്മകതയിലേക്ക് നയിക്കുന്നതിന് പകരം പ്രശ്‌നങ്ങളില്‍ തളച്ചിടാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്.
ജവാന്മാരുടെ ജീവനാംശത്തില്‍ പോലും കൈയിട്ട് വാരിയവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ആരുമില്ലാത്ത അവസ്ഥ. ഇതിനൊരു അറുതി വേണ്ടേ ? പെരുകുന്ന തൊഴിലില്ലായ്മയും വളരുന്ന മൂല്യത്തകര്‍ച്ചയും നമ്മെ എവിടെ എത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."